---
title: "ക്ഷേമ പെൻഷൻ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കല്ലാച്ചിയിൽ കെഎസ്കെടിയു പ്രതിഷേധ മാർച്ച്"
english_title: "KSKTU protest march in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347831/ksktu-protest-march-in-kallachi"
published_at: "2026-03-15T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b65ec5059a3_nada6.jpg"
keywords: []
---

# ക്ഷേമ പെൻഷൻ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കല്ലാച്ചിയിൽ കെഎസ്കെടിയു പ്രതിഷേധ മാർച്ച്

> **Lead Summary:** **നാദാപുരം: [ **ക്ഷേമ പെൻഷൻ പദ്ധതികളിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്കെടിയു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **ക്ഷേമ പെൻഷൻ പദ്ധതികളിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്കെടിയു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.എം. ദാമോദരൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിലൂടെ സാധാരണക്കാരായ പെൻഷൻ ഗുണഭോക്താക്കളെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ചടങ്ങിൽ സി.എച്ച്. മോഹനൻ അധ്യക്ഷത വഹിച്ചു. കെ. വാസു, കെ.കെ. ദിനേശൻ പുറമേരി, ഇ.വി. നാണു തുടങ്ങിയ പ്രമുഖ നേതാക്കൾ മാർച്ചിൽ പങ്കെടുത്തു സംസാരിച്ചു. നിരവധി തൊഴിലാളികളും പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347831/ksktu-protest-march-in-kallachi)