---
title: "ഉമ്മൻചാണ്ടി നന്മയുടെ നായകൻ - ഷാഫി പറമ്പിൽ"
english_title: "Oommen Chandy is a hero of goodness - Shafi Parambil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347890/oommen-chandy-is-a-hero-of-goodness-shafi-parambil"
published_at: "2026-03-15T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6b603a3f25_10.jpg"
keywords: []
---

# ഉമ്മൻചാണ്ടി നന്മയുടെ നായകൻ - ഷാഫി പറമ്പിൽ

> **Lead Summary:** **കല്ലാച്ചി: **നന്മ മാത്രം ഉദ്ദേശിച്ച് തന്റെ ജീവിതം ഒഴിഞ്ഞുവെച്ച അസാധാരണ വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടിയെന്ന് ഷാഫി പറമ്പിൽ എംപി പ്രസ്താവിച്ചു. അശരണരുടെയും കഷ്ടപ്പെടുന്നവരുടെയും മനസ്സ് കണ്ടുപിടിക്കാനുള്ള കഴിവ് ഉമ്മൻചാണ്ടിക്ക്‌ ഉണ്ടായിരുന്നു.

## Article Content

**കല്ലാച്ചി: **നന്മ മാത്രം ഉദ്ദേശിച്ച് തന്റെ ജീവിതം ഒഴിഞ്ഞുവെച്ച അസാധാരണ വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടിയെന്ന് ഷാഫി പറമ്പിൽ എംപി പ്രസ്താവിച്ചു. അശരണരുടെയും കഷ്ടപ്പെടുന്നവരുടെയും മനസ്സ് കണ്ടുപിടിക്കാനുള്ള കഴിവ് ഉമ്മൻചാണ്ടിക്ക്‌ ഉണ്ടായിരുന്നു.

ആ നന്മയുടെ പൂമരത്തെ കേവലം രാഷ്ട്രീയ വിജയത്തിന് വേണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക്‌ കാലം മാപ്പുനൽകില്ലെന്നും എം പി കൂട്ടിച്ചേർത്തു. കല്ലാച്ചിയിൽ പ്രവർത്തനമാരംഭിച്ച ഉമ്മൻചാണ്ടി പാലിയേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ചെയർമാൻ അഡ്വ കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ എം അഭിജിത്ത്, മോഹനൻ പാറക്കടവ്,

വി വി റിനീഷ്, എ റഹീം മാസ്റ്റർ, സി കെ കാസിം മാസ്റ്റർ, മൊയ്തു കോടികണ്ടി, കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായുള്ള ഉപകരണങ്ങൾ നിരവധി പേർ ചടങ്ങിൽ വച്ച് ഭാരവാഹികളെ ഏൽപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347890/oommen-chandy-is-a-hero-of-goodness-shafi-parambil)