---
title: "മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു"
english_title: "A reception and Iftar meeting were organized for Muslim Youth League office bearers."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347900/a-reception-and-iftar-meeting-were-organized-for-muslim-youth-league-office-bearers"
published_at: "2026-03-15T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6c5dad6bab_15.jpg"
keywords: []
---

# മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **മുസ്‌ലിം യൂത്ത്‌ ലീഗ് നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **മുസ്‌ലിം യൂത്ത്‌ ലീഗ് നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.

ചടങ്ങ് മുസ്‌ലിം യൂത്ത്‌ ലീഗ് ദേശീയ കമ്മിറ്റി അംഗം വിവി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷംസീർ നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി അബ്ദുൽ ജലീൽ ,ജനറൽ സെക്രട്ടറി മുഹ്‌സിൻ വളപ്പിൽ,ട്രെഷറർ അർഷാദ് കെവി,വൈസ് പ്രസിഡന്റ് സയ്യിദ് നിസാമുദ്ധീൻ എന്നിവരെ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി നിസാർ എടത്തിൽ,സികെ നാസർ,അബ്ബാസ് കണേക്കൽ,റഫീഖ് മാസ്റ്റർ,ശാക്കിർ അഹമ്മദ് മുക്ക് എന്നിവർ ഹാരാർപ്പണം നടത്തി അനുമോദിച്ചു.

പരിപാടിയിൽ റിയാസ് ലൂളി ,റാഷിദ് പറോളി,സവാദ് വി,റസാഖ് തയ്യിൽ,ജസീർ കെടികെ,നംഷി മുഹമ്മദ് പിപി,ഷഹീർ മുറിച്ചാണ്ടി,ഫവാസ് തുണ്ടിയിൽ,ഷുഹൈബ്,റിസ്‌വാൻ എംസി തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹസീബ് കുന്നത്ത് സ്വാഗതവും ട്രെഷറർ ജാഫർ തുണ്ടിയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347900/a-reception-and-iftar-meeting-were-organized-for-muslim-youth-league-office-bearers)