---
title: "പുനർനിർമാണം പൂർത്തിയായി; മഞ്ഞക്കുന്ന് - വലിയ പാനോം റോഡ് നാടിന് സമർപ്പിച്ചു"
english_title: "Manjakunnu - Valiya Panom road dedicated to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347993/manjakunnu-valiya-panom-road-dedicated-to-the-nation"
published_at: "2026-03-16T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7a9a4a97f5_NADA1.jpg"
keywords: []
---

# പുനർനിർമാണം പൂർത്തിയായി; മഞ്ഞക്കുന്ന് - വലിയ പാനോം റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **വിലങ്ങാട്: [ **പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമായി പുനർനിർമാണം പൂർത്തിയാക്കിയ മഞ്ഞക്കുന്ന് - വലിയ പാനോം റോഡ് നാടിന് സമർപ്പിച്ചു. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ്‌കുമാർ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വിലങ്ങാട്: [ **പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമായി പുനർനിർമാണം പൂർത്തിയാക്കിയ മഞ്ഞക്കുന്ന് - വലിയ പാനോം റോഡ് നാടിന് സമർപ്പിച്ചു. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ്‌കുമാർ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ഷെബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ വലിയൊരു നിര തന്നെ പങ്കെടുത്തു. വികസന സമിതി ചെയർപേഴ്‌സൺ കെ.പി. രാജീവൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു, ഫാദർ ബോബി പുവ്വത്തിങ്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി. ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇവരെ കൂടാതെ പഞ്ചായത്ത് മെമ്പർ ടി.കെ. വിജീഷ്, വാർഡ് കൺവീനർ ജോർജ് ജോസഫ്, ബെന്നി കൂവത്തോട്ട്, ബോബി ജോർജ്, രാജു കൊടിമരം, ഡോമിനിക് കുഴിപ്പള്ളി, സാബു പന്തമാക്കൽ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു.

നാടിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഈ പദ്ധതിയുടെ പൂർത്തീകരണത്തിൽ കുര്യൻ കൊച്ചേരി, ജോസ് അരിമറ്റം വയലിൽ, ജോസ് കണ്ണംപുഴ, ജോൺ കൂവത്തോട്ട്, വർഗീസ് അരിമറ്റം വയലിൽ, വിൽസൺ വാഴംപ്ലാക്കൽ തുടങ്ങിയവരും സംസാരിച്ചു.

റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിനാണ് അവസാനമായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347993/manjakunnu-valiya-panom-road-dedicated-to-the-nation)