---
title: "എൽഡിഎഫ് ആവേശം; അഡ്വ. പി.വസന്തത്തിന്റെ വിജയം ഉറപ്പിക്കാൻ ഇരിങ്ങണ്ണൂരിൽ വൻ പ്രകടനം"
english_title: "Huge demonstration in Iringanur to ensure Adv. P. Vasantham's victory"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348008/huge-demonstration-in-iringanur-to-ensure-adv-p-vasanthams-victory"
published_at: "2026-03-16T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7b370b9ebb_nada3.jpg"
keywords: []
---

# എൽഡിഎഫ് ആവേശം; അഡ്വ. പി.വസന്തത്തിന്റെ വിജയം ഉറപ്പിക്കാൻ ഇരിങ്ങണ്ണൂരിൽ വൻ പ്രകടനം

> **Lead Summary:** **നാദാപുരം:[ ** നാദാപുരം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ വിജയത്തിനായി എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആവേശകരമായ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ ** നാദാപുരം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ വിജയത്തിനായി എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആവേശകരമായ പ്രകടനം സംഘടിപ്പിച്ചു.

സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് നടന്ന പ്രകടനത്തിന് പ്രമുഖ എൽ.ഡി.എഫ് നേതാക്കൾ നേതൃത്വം നൽകി. നേതാക്കളായ എം. രാജൻ, വത്സരാജ് മണലാട്ട്, ഗംഗാധരൻ പാച്ചാക്കര, സി.കെ. ബാലൻ, ടി.കെ. അരവിന്ദാക്ഷൻ എന്നിവർ പ്രകടനത്തിന് മുന്നിൽ നിന്നു.

കൂടാതെ വി.പി. സുരേന്ദ്രൻ, എം.പി. വിജയൻ, സോമനാഥൻ, ടി.പി. പുരുഷു, കെ.പി. അശ്വിനി, ടി. പ്രകാശൻ, ടി.കെ. രഞ്ജിത്ത്കുമാർ, സന്തോഷ് കക്കാട്ട്, യു. കുമാരൻ തുടങ്ങിയവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഈ പ്രകടനം മേഖലയിലെ പ്രവർത്തകർക്ക് വലിയ ആവേശമാണ് പകർന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348008/huge-demonstration-in-iringanur-to-ensure-adv-p-vasanthams-victory)