---
title: "രാവ് ചുവന്നു, നഗരത്തിൽ വിജയ കാഹളം  മുഴക്കി വസന്തത്തിന്റെ ആദ്യ എൻട്രി "
english_title: "Assembly elections, Nadapuram constituency Left Front's road show, Adv: PVasantha's first entry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348105/assembly-elections-nadapuram-constituency-left-fronts-road-show-adv-pvasanthas-first-entry-new-"
published_at: "2026-03-16T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8299e90822_vasantham.jpg"
keywords: []
---

# രാവ് ചുവന്നു, നഗരത്തിൽ വിജയ കാഹളം  മുഴക്കി വസന്തത്തിന്റെ ആദ്യ എൻട്രി 

> **Lead Summary:** നാദാപുരം: പാതയോരം സ്ഥാനാർത്ഥിയെ കാത്ത് നിന്നപ്പോൾ രാവ് വർണ്ണമുകിലിതമാക്കി ഇടതുപക്ഷ മുന്നണിയുടെ റോഡ് ഷോ . ബാനറിനു പിറകിൽ പതാകകളും പ്ലക്കാർഡുകളുമായി നേതാക്കളും പ്രവർത്തകരും അണി നിരന്നു.

## Article Content

നാദാപുരം: പാതയോരം സ്ഥാനാർത്ഥിയെ കാത്ത് നിന്നപ്പോൾ രാവ് വർണ്ണമുകിലിതമാക്കി ഇടതുപക്ഷ മുന്നണിയുടെ റോഡ് ഷോ . ബാനറിനു പിറകിൽ പതാകകളും പ്ലക്കാർഡുകളുമായി നേതാക്കളും പ്രവർത്തകരും അണി നിരന്നു.

തൊട്ടുപുറകെ തുറന്ന വാഹനത്തിൽ നിറഞ്ഞ പുഞ്ചിരിയും നെറ്റിയിലെ ചുവന്ന പൊട്ടുമായി കൈവീശി കാത്തുനിന്നവരെ ഹൃദയാഭിവാദ്യം ചെയ്ത് എൽ ഡി എഫ് സാരഥി അഡ്വ: പി വസന്തത്തിന്റെ ആദ്യ എൻട്രി ആവേശം ചൊരിഞ്ഞു . നാദാപുരം കക്കം പള്ളിയിൽ നിന്ന് കല്ലാച്ചിയിലേക്കായിരുന്നു ആദ്യ റോഡ് ഷോ .

**

ചരിത്രമുറങ്ങുന്ന നാദാപുരം പട്ടണത്തെ ആവേശ കൊടുമുടിയിലേറ്റിയാണ് അഡ്വ പി വസന്തത്തിന്റെ റോഡ് ഷോ നടന്നത് . വസന്തത്തിന്റെ വിജയം സുനിശ്ചിതമാണെന്ന പ്രഖ്യാപനമായി മാറി റോഡ് ഷോയിലെ വൻ ജനപങ്കാളിത്തം. മലയോര മേഖലയിൽ നിന്നും നൂക്കണക്കിന് പേരാണ് നാദാപുരത്തേക്ക് ഒഴുകിയെത്തിയത്.

തുറന്ന വാഹനത്തിൽ സ്ഥാനാർഥി ജനങ്ങളെ സ്നേഹാഭിവാദ്യം ചെയ്തു. എൽഡിഎഫ് നേതാക്കളായ കെ കെ ലതിക , സത്യൻ മൊകേരി, പി പി ചാത്തു ,ഇ കെ വിജയൻ എംഎൽഎ , എ മോഹൻദാസ്, അഡ്വ പി ഗവാസ്, ബോബി മൂക്കൻ തോട്ടം,വത്സരാജ് മണലാട്ട് , കെ ജി ലത്തീഫ്, കൂടത്താം കണ്ടി സുരേഷ് , എ എം റഷീദ് , കരിമ്പിൽ ദിവാകരൻ ,രജീന്ദ്രൻ കപ്പള്ളി, ബിജു കായക്കൊടി , പ്രേംരാജ് കായക്കൊടി,ശ്രീജിത്ത് മുടപ്പിലായി, വി പി കുഞ്ഞികൃഷ്ണൻ , വസന്ത കരിമ്പിൽ ,പി എം നാണു, ജാഫർ കാളംകുളം എന്നിവർ നേതൃത്വം നൽകി.

**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348105/assembly-elections-nadapuram-constituency-left-fronts-road-show-adv-pvasanthas-first-entry-new-)