---
title: "നരിക്കുന്ന് യു.പി സ്കൂളിൽ കഥാപഠന ക്യാമ്പ് സംഘടിപ്പിച്ചു; 'മഞ്ഞുതുള്ളിയിലെ മഴവില്ല്' പ്രകാശനം ചെയ്തു"
english_title: "Narapadana camp organized at Narikunnu UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348206/narapadana-camp-organized-at-narikunnu-up-school"
published_at: "2026-03-17T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9040ff3de9_nada9.jpg"
keywords: []
---

# നരിക്കുന്ന് യു.പി സ്കൂളിൽ കഥാപഠന ക്യാമ്പ് സംഘടിപ്പിച്ചു; 'മഞ്ഞുതുള്ളിയിലെ മഴവില്ല്' പ്രകാശനം ചെയ്തു

> **Lead Summary:** **എടച്ചേരി : [ **എടച്ചേരി നരിക്കുന്ന് യു.പി സ്കൂളിന്റെ 106-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കഥാപഠന ക്യാമ്പ് ശ്രദ്ധേയമായി. ഭാഷയുടെ നവീകരണത്തെയും ജൈവികതയെയും കുറിച്ചുള്ള ബോധം ഉണർത്തുന്നതായിരുന്നു ക്യാമ്പ്.

## Article Content

**എടച്ചേരി : [ **എടച്ചേരി നരിക്കുന്ന് യു.പി സ്കൂളിന്റെ 106-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കഥാപഠന ക്യാമ്പ് ശ്രദ്ധേയമായി. ഭാഷയുടെ നവീകരണത്തെയും ജൈവികതയെയും കുറിച്ചുള്ള ബോധം ഉണർത്തുന്നതായിരുന്നു ക്യാമ്പ്.

നടൻ ശ്രീനിവാസന്റെ അനുസ്മരണവും കഥാപഠന ക്യാമ്പിന്റെ ഉദ്ഘാടനവും അധ്യാപകനും സാഹിത്യകാരനുമായ വി.കെ. ജോബിഷ് നിർവ്വഹിച്ചു. 'കഥയുണ്ടാകുമ്പോൾ' എന്ന സെഷനിൽ കൊച്ചിൻ കോളേജ് മലയാള വിഭാഗം പ്രൊഫസറും സാഹിത്യകാരിയുമായ ഡോക്ടർ പൂർണിമയും, 'കഥയുടെ രസതന്ത്രം' എന്ന സെഷനിൽ സാഹിത്യകാരൻ പി.കെ. പാറക്കടവും വിദ്യാർത്ഥികളുമായി സംവദിച്ചു.

ചടങ്ങിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'മഞ്ഞുതുള്ളിയിലെ മഴവില്ല്' എന്ന കഥാപതിപ്പിന്റെ പ്രകാശനവും നടന്നു. പി.ടി.എ പ്രസിഡന്റ് പ്രേമൻ മഠത്തിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപിക നിഷ എസ്. സ്വാഗതം പറഞ്ഞു.

പി.ടി.എ വൈസ് പ്രസിഡന്റുമാരായ ബിനേഷ് എൻ, ജുബൈർ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പ് ഡയറക്ടർ ജിഷ സി.പി നന്ദി പ്രകാശനം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348206/narapadana-camp-organized-at-narikunnu-up-school)