---
title: "കല്ലാച്ചിയിൽ വായനശാലാ പ്രവർത്തകർക്കായി പരിശീലന ക്യാമ്പ് നടത്തി "
english_title: "Training camp in Kallachi under the leadership of Vadakara Taluk Library Council"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348370/Training-camp-in-Kallachi-under-the-leadership-of-Vadakara-Taluk-Library-Council"
published_at: "2026-03-18T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba4b7fe3d77_nada33.jpg"
keywords: []
---

# കല്ലാച്ചിയിൽ വായനശാലാ പ്രവർത്തകർക്കായി പരിശീലന ക്യാമ്പ് നടത്തി 

> **Lead Summary:** **നാദാപുരം: [ **വടകര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കുമായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **വടകര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കുമായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

കല്ലാച്ചി ഗവ. യുപി സ്കൂളിൽ വെച്ച് നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.സി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. വായനശാലകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനിക ലൈബ്രറി മാനേജ്‌മെന്റ് രീതികൾ പരിചയപ്പെടുത്തുന്നതിനുമായാണ് പരിശീലനം ഒരുക്കിയത്.

വി.ഇ. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് പ്രസിഡന്റ് എം. ജനാർദനൻ, മനോജ് അത്തോളി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. താലൂക്ക് എക്സിക്യൂട്ടീവ് അംഗം ടി. രാജൻ സ്വാഗതവും രഘുനാഥ് നന്ദിയും രേഖപ്പെടുത്തി.

താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വായനശാലാ പ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348370/Training-camp-in-Kallachi-under-the-leadership-of-Vadakara-Taluk-Library-Council)