---
title: "എയർപോർട്ട് റോഡ് , ജനവിരുദ്ധം ആക്കരുത് - കോൺഗ്രസ്"
english_title: "Airport Road, do not make it unpopular-congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34838/airport-road-do-not-make-it-unpopular-congress"
published_at: "2022-03-30T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62446c8748a0f_cngrs.jpg"
keywords: []
---

# എയർപോർട്ട് റോഡ് , ജനവിരുദ്ധം ആക്കരുത് - കോൺഗ്രസ്

> **Lead Summary:** ** നാദാപുരം:** നിർദിഷ്ട കുറ്റ്യാടി പെരിങ്ങത്തൂർ എയർപോർട്ട് റോഡിൻറെ അലൈൻമെൻറ് ഭരണപക്ഷ ഇടപെടലും നിക്ഷിപ്ത താൽപര്യക്കാരുടെ സ്വാധീനത്തിന് വഴങ്ങിയതുമാണെന്ന് കോൺഗ്രസ് നേതൃയോഗം ആരോപിച്ചു.

## Article Content

** നാദാപുരം:** നിർദിഷ്ട കുറ്റ്യാടി പെരിങ്ങത്തൂർ എയർപോർട്ട് റോഡിൻറെ അലൈൻമെൻറ് ഭരണപക്ഷ ഇടപെടലും നിക്ഷിപ്ത താൽപര്യക്കാരുടെ സ്വാധീനത്തിന് വഴങ്ങിയതുമാണെന്ന് കോൺഗ്രസ് നേതൃയോഗം ആരോപിച്ചു.

വികസന പ്രവർത്തനത്തിന് കോൺഗ്രസ് ഒരിക്കലും എതിർക്കില്ല . എന്നാൽ വികസനത്തിൻ്റെ മറവിൽ ജനവാസകേന്ദ്രങ്ങളെ ഇല്ലാതാക്കി നൂറുകണക്കിന് കുടുംബ സ്വപ്നങ്ങളെ തകർത്തു കുടുംബാംഗങ്ങളെ വഴിയാധാരം ആക്കുന്നത് എന്ത് വിലകൊടുത്തും എതിർക്കുമെന്ന് നേതൃയോഗം അഭിപ്രായപ്പെട്ടു.

റോഡ് വികസനത്തിൻ്റെ പേരിൽ കടകളും, വീടുകളും, വസ്തുവകകളും നഷ്ടപ്പെട്ടു പോകുന്നവർക്ക് പൊന്നുംവില നഷ്ടപരിഹാരമായി നൽകാനുള്ള തീരുമാനം വന്നാലേ എയർപോർട്ട് റോഡ് പണി ആരംഭിക്കാൻ സമ്മതിക്കുകയുളളൂ എന്ന് യോഗം തീരുമാനിച്ചു.

എയർപോർട്ട് റോഡിനെ പറ്റി എം.എൽ.എമാർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ ഉയർന്ന് വന്ന ചോദ്യങ്ങൾക്ക് പോലും കൃത്യമായ ഉത്തരം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല എന്ന് യോഗം ആരോപിച്ചു.

യോഗത്തിൽ സി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി എം ചന്ദ്രൻ, അഡ്വ:പ്രമോദ് കക്കട്ടിൽ ,അഡ്വ:കെ. എം രഘുനാഥ് , യു കെ വിനോദ് കുമാർ, എംകെ പ്രേംദാസ് , പി രാമചന്ദ്രൻ മാസ്റ്റർ, രജീഷ് വി കെ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34838/airport-road-do-not-make-it-unpopular-congress)