---
title: "ആരാധനാലയങ്ങൾ സാമൂഹിക നവോത്ഥാനത്തിൻ്റെ കേന്ദ്രമാകണം: ഹനീഫ് കായക്കൊടി"
english_title: "Shrines should be the center of social renaissance: Hanif Kayakodi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34839/shrines-should-be-the-center-of-social-renaissance-hanif-kayakodi"
published_at: "2022-03-30T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62447002b8f42_thooneri.jpg"
keywords: []
---

# ആരാധനാലയങ്ങൾ സാമൂഹിക നവോത്ഥാനത്തിൻ്റെ കേന്ദ്രമാകണം: ഹനീഫ് കായക്കൊടി

> **Lead Summary:** **തൂണേരി:** ആരാധനകൾ അർപ്പിക്കാൻ മാത്രമുള്ള കെട്ടിടങ്ങളായി പള്ളികളും മറ്റു ആരാധനാലയങ്ങളും മാറരുതെന്ന് കേരള ജംഇയ്യത്തുൽ ഉലമാ (കെ.ജെ.യു) സംസ്ഥാന സിക്രട്ടറി ഹനീഫ് കായക്കൊടി.

## Article Content

**തൂണേരി:** ആരാധനകൾ അർപ്പിക്കാൻ മാത്രമുള്ള കെട്ടിടങ്ങളായി പള്ളികളും മറ്റു ആരാധനാലയങ്ങളും മാറരുതെന്ന് കേരള ജംഇയ്യത്തുൽ ഉലമാ (കെ.ജെ.യു) സംസ്ഥാന സിക്രട്ടറി ഹനീഫ് കായക്കൊടി.

അശരണർക്കും ആലംബഹീനർക്കും അഭയ കേന്ദ്രവും സാമൂഹിക പരിവർത്തനത്തിൻ്റ കേന്ദ്രവുമാണ് പള്ളികളെന്ന് അദ്ദേഹം പറഞ്ഞു. തൂണേരിയിൽ പുതുക്കിപ്പണിത സലഫി മസ്ജിദ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എച്ച് മൂസ ഹാജി അധ്യക്ഷത വഹിച്ചു. സി.കെ പോക്കർ മാസ്റ്റർ, അസ്ലം കളത്തിൽ, ഇസ്ഹാഖലി കല്ലിക്കണ്ടി, മുഹമ്മദ് പി.വി, അസ്സു കല്ലിക്കണ്ടി, അബു പാറാട് തുടങ്ങിയവർ പ്രസംഗിച്ചു.

ശരീഫ് അൻസാരി സ്വാഗതവും കെ.കെ ഹസൻ മാസ്റ്റർ നന്ദിയും പറഞ്ഞു. . തുടർന്ന് നടന്ന വൈജ്ഞാനിക സമ്മേളനത്തിൽ പ്രമുഖ പണ്ഡിതനായ മൗലവി ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

അംജദ് അൻസാരി, കെ.ടി.കെ മഹ്മൂദ് ഹാജി, അഡ്വ. സി. മൊയ്തു, ടി.വി ഇസ്മാഈൽ, മജീദ് പി, അമ്മദ് ഹാജി കെ, കെ ടി കെ ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34839/shrines-should-be-the-center-of-social-renaissance-hanif-kayakodi)