---
title: "മലയോരം വരവേറ്റു ; ഹൃദയങ്ങൾ കീഴടക്കി വസന്തം, എങ്ങും ഊഷ്മളമായ സ്വീകരണം"
english_title: "LDF candidate P Vasantha's election tour"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348456/ldf-candidate-p-vasanthas-election-tour"
published_at: "2026-03-18T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba9c879bc94_candidate.jpg"
keywords: []
---

# മലയോരം വരവേറ്റു ; ഹൃദയങ്ങൾ കീഴടക്കി വസന്തം, എങ്ങും ഊഷ്മളമായ സ്വീകരണം

> **Lead Summary:** നാദാപുരം :[എൽഡിഎഫ് സ്ഥാനാർത്ഥി പി വസന്തത്തിന്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് രാവിലെ 9 മണിക്ക് കോതോട് നിന്നും ആരംഭിച്ചു. കോതോട്, ഹാജിയാർ മുക്ക് തുടങ്ങിയ കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും ഊഷ്മളമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. തൊഴിലുറപ്പ് മേഖലയിലെ കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാടിനെ പറ്റിയും തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുന്നതിനായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ കൈക്കൊണ്ട നിലപാടുകളെ പറ്റിയും അഡ്വ. പി. വസന്തം തൊഴിലാളികളോട് സംസാരിച്ചു.

## Article Content

നാദാപുരം :[എൽഡിഎഫ് സ്ഥാനാർത്ഥി പി വസന്തത്തിന്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് രാവിലെ 9 മണിക്ക് കോതോട് നിന്നും ആരംഭിച്ചു. കോതോട്, ഹാജിയാർ മുക്ക് തുടങ്ങിയ കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും ഊഷ്മളമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. തൊഴിലുറപ്പ് മേഖലയിലെ കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാടിനെ പറ്റിയും തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുന്നതിനായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ കൈക്കൊണ്ട നിലപാടുകളെ പറ്റിയും അഡ്വ. പി. വസന്തം തൊഴിലാളികളോട് സംസാരിച്ചു.

സ്ത്രീകളും,കുട്ടികളും പ്രായമായവരും വഴിയരികിൽ സ്ഥാനാർഥിയെ കാത്തു നിന്നു. തുടർന്ന് കുണ്ടുതോട് അങ്ങാടിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരുടെ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ സ്വീകരണം. തൊട്ടിൽപാലം ടൗണിൽ കച്ചവട വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ട് അഭ്യർത്ഥിച്ചു. ദേവർകോവിൽ എം യു പി സ്കൂൾ, കെ പി ഇ എസ് ഹയർസെക്കൻഡറി സ്കൂൾ കായക്കൊടി, ചങ്ങരംകുളം യുപി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ചു.

തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയിലെ കരിമണ്ണൂർ ബ്രാഞ്ചിലെ സഖാക്കൾ നൽകി. കായക്കൊടി സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. എം ശശി തിരഞ്ഞെടുപ്പിൽ കെട്ടിവെക്കുന്നതിനുള്ള തുക സ്ഥാനാർത്ഥിക്ക് കൈമാറി. നാദാപുരം എംഎൽഎ ഇ.കെ വിജയൻ, സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, അസിസ്റ്റന്റ് സെക്രട്ടറി ആർ. ശശി എന്നിവർ പങ്കെടുത്തു . നരിപ്പറ്റ, വാണിമേൽ പഞ്ചായത്തുകളിലും സ്ഥാനാർഥി എത്തി. എ എം റഷീദ്, എം കെ ശശി , പ്രേം രാജ് കായക്കൊടി , ബോബി മൂക്കൻ തോട്ടം , കെ പി നാണു , റീജ അനിൽ എന്നിവർ ഒപ്പമുണ്ടായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348456/ldf-candidate-p-vasanthas-election-tour)