---
title: "വാണിമേൽ കരുകുളത്ത് കടന്നൽ ആക്രമണം; ഏഴുപേർക്ക് പരിക്ക്"
english_title: "Wasp attack at Karukulam in Vanimele; seven injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348641/wasp-attack-at-karukulam-in-vanimele-seven-injured"
published_at: "2026-03-19T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbd99c4c8f1_5.jpg"
keywords: []
---

# വാണിമേൽ കരുകുളത്ത് കടന്നൽ ആക്രമണം; ഏഴുപേർക്ക് പരിക്ക്

> **Lead Summary:** **നാദാപുരം:** വാണിമേൽ പഞ്ചായത്തിലെ കരുകുളത്ത് പക്ഷി തട്ടി കടന്നൽക്കൂട് ഇളകിയതിനെത്തുടർന്നുണ്ടായ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.

## Article Content

**നാദാപുരം:** വാണിമേൽ പഞ്ചായത്തിലെ കരുകുളത്ത് പക്ഷി തട്ടി കടന്നൽക്കൂട് ഇളകിയതിനെത്തുടർന്നുണ്ടായ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.

തൂക്കുപാലത്തിന് സമീപം താമസിക്കുന്ന പെരുവാൻ വീട്ടിൽ താഴെക്കുനി കൃഷ്ണൻ, കുനിയിൽ ദേവി, വിഷ്ണു, ഷിബു, കുമാരൻ കുനിയിൽ, പ്രദീപൻ കുമ്പളചോല, ബാബുട്ടി ഹനുമാൻകുണ്ട് എന്നിവർക്കാണ് പരിക്കേറ്റത്. പെട്ടെന്നുണ്ടായ കടന്നൽ ആക്രമണത്തിൽ പരിക്കേറ്റ ഏഴുപേരെയും ഉടൻതന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348641/wasp-attack-at-karukulam-in-vanimele-seven-injured)