---
title: "നാദാപുരത്ത് 'യൂത്ത് ഗാല' കാമ്പയിന് തുടക്കമായി"
english_title: "'Youth Gala' campaign begins in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348754/youth-gala-campaign-begins-in-nadapuram"
published_at: "2026-03-20T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcf5653ab00_11.jpg"
keywords: []
---

# നാദാപുരത്ത് 'യൂത്ത് ഗാല' കാമ്പയിന് തുടക്കമായി

> **Lead Summary:** **നാദാപുരം:** നാദാപുരം നിയോജക മണ്ഡലത്തിൽ യുവജനങ്ങളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന 'യൂത്ത് ഗാല' കാമ്പയിന് തുടക്കമായി. പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം യൂത്ത് ലീഗ് ദേശീയ സമിതി അംഗം വി.വി. മുഹമ്മദലി നിർവഹിച്ചു.

## Article Content

**നാദാപുരം:** നാദാപുരം നിയോജക മണ്ഡലത്തിൽ യുവജനങ്ങളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന 'യൂത്ത് ഗാല' കാമ്പയിന് തുടക്കമായി. പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം യൂത്ത് ലീഗ് ദേശീയ സമിതി അംഗം വി.വി. മുഹമ്മദലി നിർവഹിച്ചു.

2026 ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാകുന്ന മുഴുവൻ യുവാക്കളെയും വോട്ടർ പട്ടികയിൽ ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളും കേന്ദ്രീകരിച്ച് ഈ മാസം 22 വരെയാണ് പ്രവർത്തനം നടക്കുക.

ചടങ്ങിൽ സി.കെ. നാസർ, വി. അബ്ദുൽ ജലീൽ, മുഹ്സിൻ വളപ്പിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു. പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്കായി ശാഖാ തലങ്ങളിൽ യൂത്ത് ലീഗ് പ്രവർത്തകർ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348754/youth-gala-campaign-begins-in-nadapuram)