---
title: "നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു"
english_title: "A house owner died after a fire broke out in the undergrowth of his home in Nadapuram Valayam."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348813/a-house-owner-died-after-a-fire-broke-out-in-the-undergrowth-of-his-home-in-nadapuram-valayam"
published_at: "2026-03-20T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd33f45089b_fire_death_valayam.jpg"
keywords: []
---

# നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

> **Lead Summary:** **നാദാപുരം :( **[https://nadapuram.truevisionnews.com/)]** **നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു. വളയം രാജധാനിക്കടുത്തെ എടവനക്കണ്ടിയിൽ കുമാരൻ ആണ് മരിച്ചത് .

## Article Content

**നാദാപുരം :( **[https://nadapuram.truevisionnews.com/)]** **നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു. വളയം രാജധാനിക്കടുത്തെ എടവനക്കണ്ടിയിൽ കുമാരൻ ആണ് മരിച്ചത് .

ഇന്ന് പകൽ 12 മണിയോടെയാണ് സംഭവം . വീടിന് പുറകെ വശത്തെ പറമ്പിലെ അടിക്കാട് വെട്ടി തീയിട്ടതായിരുന്നു . ഇതിനിടയിൽ തീ പടർന്ന് പിടിച്ചു . തീ അണക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് കുമാരന്റെ ദേഹത്തേക്ക് തീ പടർന്നതെന്ന് കരുതുന്നു . പറമ്പിൽ തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് നിലത്ത് ബോധരഹിതനായി കുമാരനെ കണ്ടത്.

ഉടൻ തന്നെ വളയം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . വളയം കുണ്ടുംകാര ജംഗ്ഷനിൽ ടൈലറിംഗ് ജോലി ചെയ്യുന്ന ആളാണ് കുമാരൻ . മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . വളയം പോലീസ് ഇൻക്വസ്‌റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട് . നാളെ രാവിലെ പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും .

തുടർന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും . ഭാര്യ : ശോഭ , മക്കൾ : ഷിബിൻ ലാൽ , അർഷിൻ ലാൽ , മരുമകൾ : നവ്യ (കൈവേലി) . സഹോദരങ്ങൾ : നാണു , ജാനു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348813/a-house-owner-died-after-a-fire-broke-out-in-the-undergrowth-of-his-home-in-nadapuram-valayam)