---
title: "കല്ലാച്ചിയിൽ വാഹനാപകടം; ആശുപത്രിയിൽ യുവാക്കൾ തമ്മിൽ സംഘർഷം"
english_title: "Accident in Kallachi; Conflict between youths at the hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34885/accident-in-kallachi-conflict-between-youths-at-the-hospital"
published_at: "2022-03-31T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62450ad16abad_kallachi sangarsham.jpg"
keywords: []
---

# കല്ലാച്ചിയിൽ വാഹനാപകടം; ആശുപത്രിയിൽ യുവാക്കൾ തമ്മിൽ സംഘർഷം

> **Lead Summary:** **നാദാപുരം: ** കല്ലാച്ചിയിൽ അർദ്ധരാത്രി വാഹനാപകടം. ആശുപത്രിയിൽ യുവാക്കൾ തമ്മിൽ സംഘർഷം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുള്ള വാക്ക് തർക്കമാണ് ആശുപത്രിയിൽ എത്തിയവർ തമ്മിൽ അടിപിടിയിൽ കലാശിച്ചത് .

## Article Content

**നാദാപുരം: ** കല്ലാച്ചിയിൽ അർദ്ധരാത്രി വാഹനാപകടം. ആശുപത്രിയിൽ യുവാക്കൾ തമ്മിൽ സംഘർഷം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുള്ള വാക്ക് തർക്കമാണ് ആശുപത്രിയിൽ എത്തിയവർ തമ്മിൽ അടിപിടിയിൽ കലാശിച്ചത് .

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കല്ലാച്ചി ടാക്സി സ്റ്റാന്റിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചത്. പരിക്കേറ്റ് കല്ലാച്ചി വിംസ് ആശുപത്രിയിൽ എത്തിയവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ കയ്യാങ്കളി നടക്കുകയുമായിരുന്നു .

നരിപ്പറ്റ പാതിരിപ്പറ്റ സ്വദേശികളും കല്ലാച്ചി സ്വദേശികളായ യുവാക്കളും തമ്മിലാണ് സംഘർഷം . നാദാപുരം പൊലീസ് സ്ഥലത്ത് എത്തി ഇരു കൂട്ടരെയും പിരിച്ചു വിട്ടു. പൊലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34885/accident-in-kallachi-conflict-between-youths-at-the-hospital)