---
title: "ഫാബ്രികോ ഉദ്ഘാടനം 12.30ന്; മൊദാക്കര പള്ളിക്ക് സമീപം സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും"
english_title: "Fabrico inauguration at 12.30; Syed Hameed Ali Shihab will officiate near Modakkara Mosque"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34890/fabrico-inauguration-at-1230-syed-hameed-ali-shihab-will-officiate-near-modakkara-mosque"
published_at: "2022-03-31T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245101d6e792_shihab thangal.jpg"
keywords: []
---

# ഫാബ്രികോ ഉദ്ഘാടനം 12.30ന്; മൊദാക്കര പള്ളിക്ക് സമീപം സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും

> **Lead Summary:** **നാദാപുരം: **നമ്മുടെ നാടിനും ഇന്നു മുതൽ പുതിയ പത്രാസ് ,ഇനിയെല്ലാവരും ആത്മവിശ്വാസത്തോടെ നടക്കും. ചുളിവും ,മങ്ങലുമില്ലാത്ത വസ്ത്രങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ഡ്രൈ ക്ലീനിംഗ് ബ്രാൻറ് ഫാബ്രികോ ഇന്ന് നാദാപുരത്ത് ഉദ്ഘാടനം ചെയ്യും.

## Article Content

**നാദാപുരം: **നമ്മുടെ നാടിനും ഇന്നു മുതൽ പുതിയ പത്രാസ് ,ഇനിയെല്ലാവരും ആത്മവിശ്വാസത്തോടെ നടക്കും. ചുളിവും ,മങ്ങലുമില്ലാത്ത വസ്ത്രങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ഡ്രൈ ക്ലീനിംഗ് ബ്രാൻറ് ഫാബ്രികോ ഇന്ന് നാദാപുരത്ത് ഉദ്ഘാടനം ചെയ്യും.

നാദാപുരം - തലശ്ശേരി റോഡിൽ മൊദാക്കര പള്ളിക്ക് സമീപമാണ് ഫാബ്രിക്കോ പ്രവർത്തിക്കുക. ഇന്ന് ( മാർച്ച് 31) ഉച്ചക്ക് 12.30 ന് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഫാബ്രിക്ക് ഉദ്ഘാടനം ചെയ്യും.

**

എം.എൽ എ മാരായ ഇ കെ വിജയൻ, കെ പി മോഹനൻ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദലി ,തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി .ഷാഹിന ,മുൻ എം.എൽ .എ പറക്കൽ അബ്ദുള്ള ,വാർഡ് മെമ്പർ മധു മോഹൻ, എം മെഹബൂബ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും .

ഡ്രൈ ക്ലീനിംഗ് , സ്റ്റീം അയേണിംഗ്, ലോണ്ടറി ,ഷൂ ലോണ്ടറി , ബാഗ് ലോണ്ടറി ,കർട്ടൻ ക്ലീനിംഗ് എന്നിങ്ങനെ നിരവധി സേവനങ്ങൾ ഫാബ്രിക്കിൽ ലഭ്യമാകും. ആൻറി വൈറൽ ക്ലീനിംഗ് ,ലൈവ് ക്ലീനിംഗ് എന്നീ സേവനങ്ങളും ലഭ്യമാണ്. മൂന്ന് മണിക്കൂറിനുള്ളിൽ എക്സ്പ്രസ്സ് സേവനം, മിതമായ നിരക്ക് എന്നിവയും ഫാബ്രിക്കിൻ്റെ സവിശേഷതയാണ്.

നേരിട്ട് നൽകുന്നത് കൂടാതെ ഓൺലൈൻ ,വാട് സാപ്പ് , ഫോൺ കോൾ എന്നിവ വഴിയും ഓർഡുകൾ സ്വീകരിക്കും ഫാബ്രിക്ക് ആപ്പ് വഴിയും ഓർഡുകൾ നൽകാം. ഫ്രീ പിക്ക് ആൻ്റ് ഡെലിവറി സൗകര്യവുമൊരുക്കിയിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള ലോണ്ടറി സർവീസിൽ പുതിയ കാൽവെപ്പിന് തുടക്കം കുറിച്ച സ്ഥാപനമാണ് ഫാബ്രികോ.

ഇന്ത്യയിലാദ്യമായി വേൾഡ് ക്ലാസ് ലോണ്ടറി ബിസിനസ് ഒരു സി ആർ എം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ടോട്ടൽ ഫ്രാഞ്ചൈസി മാനേജ്മെന്റ്, കസ്റ്റമർ ട്രാക്കിംഗ്, പി ക്കപ്പ് ആന്റ് ഡലിവറി എന്നിവയെല്ലാം ഒരു മൊബൈൽ ആപ് വഴി സാധ്യമാക്കുന്ന സംരംഭമാണിത് .

[https://fabrico.in/**](https://fabrico.in/)**

ലോണ്ടറി, സ്റ്റീം അയേണിങ്ങ്, ഷൂ ലോണ്ടറി, ബാഗ് ലോണ്ടറി, കർട്ടൻ ക്ലീനിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമായിരിക്കുമെന്ന് മാനേജിംഗ് പാർട്ണർമാർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക . 7970 05 80 06**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34890/fabrico-inauguration-at-1230-syed-hameed-ali-shihab-will-officiate-near-modakkara-mosque)