---
title: "സ്മരണ പുതുക്കി; കല്ലാച്ചിയിൽ കെ.എം. ചന്ദ്രൻ അഞ്ചാം ചരമവാർഷികം ആചരിച്ചു"
english_title: "KM Chandran's fifth death anniversary observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348907/km-chandrans-fifth-death-anniversary-observed"
published_at: "2026-03-21T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be353981ddb_nada2.jpg"
keywords: []
---

# സ്മരണ പുതുക്കി; കല്ലാച്ചിയിൽ കെ.എം. ചന്ദ്രൻ അഞ്ചാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **നാദാപുരം: [ **ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ ഭാരവാഹിയായിരുന്ന കെ.എം. ചന്ദ്രന്റെ അഞ്ചാം ചരമവാർഷികം കല്ലാച്ചിയിൽ വെച്ച് ആചരിച്ചു.

## Article Content

**നാദാപുരം: [ **ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ ഭാരവാഹിയായിരുന്ന കെ.എം. ചന്ദ്രന്റെ അഞ്ചാം ചരമവാർഷികം കല്ലാച്ചിയിൽ വെച്ച് ആചരിച്ചു.

പരിഷത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ 'ലിംഗനീതിയും ജനാധിപത്യവും' എന്ന വിഷയത്തെ ആസ്പദമാക്കി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ജമീല പ്രഭാഷണം നടത്തി.

പഞ്ചായത്തംഗം സി.കെ. രാജേഷ് അധ്യക്ഷനായ ചടങ്ങിൽ പി.കെ. അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ. വനജ സ്വാഗതവും തണൽ അശോകൻ നന്ദിയും പറഞ്ഞ ചടങ്ങിന് മാറ്റുകൂട്ടി കെ.എം.സി പാട്ട്കൂട്ടം നാടൻപാട്ടുകൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348907/km-chandrans-fifth-death-anniversary-observed)