---
title: "കുഴികൾ വിനയായി; കല്ലാച്ചിയിൽ റോഡിലെ മൺകൂനകൾ ഭീഷണിയാകുന്നു, കുഴികൾ മൂടിയെങ്കിലും അപകടമൊഴിയുന്നില്ല"
english_title: "Roadside dunes pose a threat in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348919/roadside-dunes-pose-a-threat-in-kallachi"
published_at: "2026-03-21T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be3abb5fe1b_n3.jpg"
keywords: []
---

# കുഴികൾ വിനയായി; കല്ലാച്ചിയിൽ റോഡിലെ മൺകൂനകൾ ഭീഷണിയാകുന്നു, കുഴികൾ മൂടിയെങ്കിലും അപകടമൊഴിയുന്നില്ല

> **Lead Summary:** **കല്ലാച്ചി: [ **കല്ലാച്ചിയിലെ മിനി ബൈപാസ് റോഡിലും ടിപ്പു സുൽത്താൻ റോഡിലും വൈദ്യുതി കേബിൾ ഇടാനായി വെട്ടിയ കുഴികൾ കൃത്യമായി മൂടാത്തത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു.

## Article Content

**കല്ലാച്ചി: [ **കല്ലാച്ചിയിലെ മിനി ബൈപാസ് റോഡിലും ടിപ്പു സുൽത്താൻ റോഡിലും വൈദ്യുതി കേബിൾ ഇടാനായി വെട്ടിയ കുഴികൾ കൃത്യമായി മൂടാത്തത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു.

കുഴികൾ മൂടിയെങ്കിലും പലയിടങ്ങളിലും അവശേഷിക്കുന്ന മൺകൂനകൾ അപകടങ്ങൾക്ക് കാരണമാകുകയാണ്. നിത്യേന ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന മിനി ബൈപാസ് റോഡിൽ ഇത്തരം തടസ്സങ്ങൾ കാരണം അപകടങ്ങൾ പതിവാകുന്നുണ്ട്.

പ്രധാനമായും ഓഫീസ് പരിസരങ്ങളിലും ടാക്സി സ്റ്റാൻഡിന് സമീപവുമാണ് വലിയ തോതിൽ മൺകൂനകൾ രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ കുമ്മങ്കോട് റോഡിലും സമാനമായ രീതിയിൽ കൂനകൾ കിടക്കുന്നത് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348919/roadside-dunes-pose-a-threat-in-kallachi)