---
title: "യുദ്ധത്തിനെതിരെ പ്രതിജ്ഞയെടുത്ത് മാപ്പിള കലാ അക്കാദമി ഈദ് സോഷ്യൽ"
english_title: "Mappila Kala Akademi Eid Social takes pledge against war"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349023/mappila-kala-akademi-eid-social-takes-pledge-against-war"
published_at: "2026-03-21T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be9a75948fb_eid_social.jpg"
keywords: []
---

# യുദ്ധത്തിനെതിരെ പ്രതിജ്ഞയെടുത്ത് മാപ്പിള കലാ അക്കാദമി ഈദ് സോഷ്യൽ

> **Lead Summary:** **നാദാപുരം: [ **കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച ഈദ് സോഷ്യൽ ശ്രദ്ദേയമായി. കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ പി ഷാഹിന ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച ഈദ് സോഷ്യൽ ശ്രദ്ദേയമായി. കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ പി ഷാഹിന ഉദ്ഘാടനം ചെയ്തു.

ചാപ്റ്റർ പ്രസിഡന്റ്‌ മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫ്‌ ഈദ് സന്ദേശം നൽകി. ജില്ലാ ശില്പശാല സമിതി ചെയർമാൻ സി വി അഷ്‌റഫ്‌ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചാപ്റ്റർ ജനറൽ സെക്രട്ടറി സി കെ അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ സുമയ്യ പാട്ടത്തിൽ, സി കെ നാസർ, ഇ ഹാരിസ്, തായമ്പത്ത് കുഞ്ഞാലി,

സി സി ജാതിയേരി, യു കെ അഷ്‌റഫ്‌ മാസ്റ്റർ, നൗഫൽ പാറക്കടവ്, പി ടി മഹമൂദ് തുടങ്ങിയവർ സംസാരിച്ചു. സുബൈർ തോട്ടക്കാട് ഒ പി മുഹമ്മദ്‌, ജി കെ സഫീർ, കെ വി റഷീദ്, പി പോക്കർ മാസ്റ്റർ തുടങ്ങിയവർ പെരുന്നാൾ ഗീതങ്ങൾ ആലപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349023/mappila-kala-akademi-eid-social-takes-pledge-against-war)