---
title: "വികസനത്തുടർച്ച ഉറപ്പ്; കേരളത്തിൽ മൂന്നാം എൽ.ഡി.എഫ് സർക്കാർ വരുമെന്ന് പി. മോഹനൻ"
english_title: "P. Mohanan says there will be a third LDF government in Kerala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349196/p-mohanan-says-there-will-be-a-third-ldf-government-in-kerala"
published_at: "2026-03-23T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0cb8e70080_nada1.jpg"
keywords: []
---

# വികസനത്തുടർച്ച ഉറപ്പ്; കേരളത്തിൽ മൂന്നാം എൽ.ഡി.എഫ് സർക്കാർ വരുമെന്ന് പി. മോഹനൻ

> **Lead Summary:** **നാദാപുരം: [ **കേരളത്തിൽ തുടർച്ചയായ മൂന്നാം തവണയും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ പ്രസ്താവിച്ചു.

## Article Content

**നാദാപുരം: [ **കേരളത്തിൽ തുടർച്ചയായ മൂന്നാം തവണയും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ പ്രസ്താവിച്ചു.

കല്ലാച്ചിയിൽ നടന്ന എൽ.ഡി.എഫ് നാദാപുരം നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. മോഹനൻ എം.എൽ.എ, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സ്ഥാനാർഥി അഡ്വ. പി. വസന്തം എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

ബോബി മൂക്കൻതോട്ടം, സമദ് നരിപ്പറ്റ, പി. രാധാകൃഷ്ണൻ, ബിജു കായക്കൊടി, സി.എം. മാത്യു, കരിമ്പിൽ വസന്ത, എ. മോഹൻദാസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി.പി. ചാത്തു സ്വാഗതമാശംസിച്ചു.

സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു. എ. മോഹൻദാസിനെ പ്രസിഡന്റായും ഇ.കെ. വിജയൻ എം.എൽ.എയെ ജനറൽ കൺവീനറായും രജീന്ദ്രൻ കപ്പള്ളിയെ ട്രഷററായും നിശ്ചയിച്ചു.

എ.എം. റഷീദ്, ശ്രീജിത്ത് മുടപ്പിലായി, വത്സരാജ് മണലാട്ട്, ബോബി മൂക്കൻതോട്ടം, വി.എ. അമ്മദ് ഹാജി, കരിമ്പിൽ വസന്ത, സി.എച്ച്. മോഹനൻ, സി.എം. മാത്യു എന്നിവരാണ് സെക്രട്ടറിമാർ. വി.പി. കുഞ്ഞികൃഷ്ണൻ, കെ.കെ. മോഹൻദാസ്, ഇ.കെ. സജിത്ത് കുമാർ, കരിമ്പിൽ ദിവാകരൻ, ആന്റണി ഇരൂരി, പി.എം. നാണു, കെ.ജി. ലത്തീഫ്, ബിജു കായക്കൊടി എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349196/p-mohanan-says-there-will-be-a-third-ldf-government-in-kerala)