---
title: "ആവേശം വിതറി; നാദാപുരത്ത് ജനങ്ങളിലേക്ക് നേരിട്ടെത്തി അഡ്വ. പി. വസന്തത്തിന്റെ വോട്ട് അഭ്യർത്ഥന"
english_title: "Adv. P. Vasanthan appeals for votes by reaching out to the people in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349393/adv-p-vasanthan-appeals-for-votes-by-reaching-out-to-the-people-in-nadapuram"
published_at: "2026-03-24T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2212f271b8_nada1.jpg"
keywords: []
---

# ആവേശം വിതറി; നാദാപുരത്ത് ജനങ്ങളിലേക്ക് നേരിട്ടെത്തി അഡ്വ. പി. വസന്തത്തിന്റെ വോട്ട് അഭ്യർത്ഥന

> **Lead Summary:** **നാദാപുരം: [**[ ] നാദാപുരം മണ്ഡലത്തിലെ മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം നടത്തിയ പര്യടനം മലയോര മേഖലയിൽ വലിയ ആവേശം വിതറി.

## Article Content

**നാദാപുരം: [**[ ] നാദാപുരം മണ്ഡലത്തിലെ മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം നടത്തിയ പര്യടനം മലയോര മേഖലയിൽ വലിയ ആവേശം വിതറി.

രാവിലെ തൊട്ടിൽപ്പാലം ടൗണിൽ നിന്നാരംഭിച്ച പര്യടനത്തിൽ കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച സ്ഥാനാർത്ഥി വോട്ടർമാരോട് നേരിട്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കരിങ്ങാട് മേഖലയിലെത്തിയ വസന്തം തൊഴിലുറപ്പ് തൊഴിലാളികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും വിവിധ വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ പിന്തുണ തേടുകയും ചെയ്തു.

മരുതോങ്കര പഞ്ചായത്ത് എൽഡിഎഫ് കൺവൻഷനിൽ പങ്കെടുത്ത സ്ഥാനാർത്ഥി, പ്രദേശത്തെ പ്രായമായവരെയും കിടപ്പുരോഗികളെയും സന്ദർശിക്കാനും സമയം കണ്ടെത്തി. അവരുടെ ക്ഷേമവിവരങ്ങൾ അന്വേഷിച്ച ശേഷമാണ് പര്യടനം തുടർന്നത്.

വൈകുന്നേരത്തോടെ വില്യംപാറ അംബേദ്കർ ഉന്നതി സന്ദർശനത്തോടെയാണ് അന്നത്തെ പ്രചാരണ പരിപാടികൾക്ക് സമാപനമായത്. എൽഡിഎഫ് നേതാക്കളായ എ.എം. റഷീദ്, കെ.കെ. മോഹൻദാസ്, ബോബി മുക്കൻതോട്ടം, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. സതി, മേഘ പൊയിൽപറമ്പത്ത് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിലുടനീളം പങ്കെടുത്തു.

വരും ദിവസങ്ങളിലും മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സജീവമായ പ്രചാരണ പരിപാടികൾ തുടരാനാണ് മുന്നണിയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349393/adv-p-vasanthan-appeals-for-votes-by-reaching-out-to-the-people-in-nadapuram)