---
title: "വസന്തത്തിനൊപ്പം; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ  പ്രചാരണത്തിന് കരുത്തേകാൻ കലാ-സാംസ്കാരിക പ്രവർത്തകരും"
english_title: "Art and cultural activists also join forces to strengthen the campaign of the LDF candidate"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349405/art-and-cultural-activists-also-join-forces-to-strengthen-the-campaign-of-the-ldf-candidate"
published_at: "2026-03-24T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c22a56955a1_nada3.jpg"
keywords: []
---

# വസന്തത്തിനൊപ്പം; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ  പ്രചാരണത്തിന് കരുത്തേകാൻ കലാ-സാംസ്കാരിക പ്രവർത്തകരും

> **Lead Summary:** **നാദാപുരം: [**നാദാപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരാൻ കലാ-സാംസ്കാരിക പ്രവർത്തകരും സജീവമായി രംഗത്തെത്തി.

## Article Content

**നാദാപുരം: [**നാദാപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരാൻ കലാ-സാംസ്കാരിക പ്രവർത്തകരും സജീവമായി രംഗത്തെത്തി.

പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചി ടി.പി. കണാരൻ സ്മാരക ഹാളിൽ വെച്ച് വിപുലമായ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മണ്ഡലം ചെയർമാൻ സജിത്ത്‌കുമാർ പൊയിലുപറമ്പത്ത് അധ്യക്ഷത വഹിച്ചു.

സംഗമത്തിന്റെ ഭാഗമായി കലാരംഗത്തെ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്തു. ഫോക്ലോർ അക്കാദമി അവാർഡ് ജേതാക്കളായ പ്രേമൻ ഗുരുക്കൾ, കൃഷ്ണപ്രിയ എന്നിവരെയും സുഗതകുമാരി അവാർഡ് നേടിയ ഒ.കെ. ശ്യാമളയെയും എം.കെ. മനോഹരൻ പൊന്നാടയണിയിച്ച് ആദരിച്ചു.

സ്ഥാനാർത്ഥിയുടെ വിജയത്തിനായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാജാഥകൾ, ലഘുനാടകങ്ങൾ, ഗാനസദസ്സുകൾ എന്നിവ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. എ.കെ. പിതാംബരൻ, വി. രാജീവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മണ്ഡലം കൺവീനർ സി. രാഗേഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349405/art-and-cultural-activists-also-join-forces-to-strengthen-the-campaign-of-the-ldf-candidate)