---
title: "കെ.എം. അഭിജിത്തിനായി ജനപ്രതിനിധികൾ അണിനിരക്കുന്നു; നാദാപുരത്ത് യു.ഡി.എഫ് സംഗമം"
english_title: "Representatives rally for K.M. Abhijith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349409/representatives-rally-for-km-abhijith"
published_at: "2026-03-24T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c22d26bff42_nada5.jpg"
keywords: []
---

# കെ.എം. അഭിജിത്തിനായി ജനപ്രതിനിധികൾ അണിനിരക്കുന്നു; നാദാപുരത്ത് യു.ഡി.എഫ് സംഗമം

> **Lead Summary:** **നാദാപുരം: [ **നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ സംഗമം ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്ത പരിപാടിയിൽ നിയോജകമണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ മോഹനൻ പാറക്കടവ്, കോഡിനേറ്റർ എം.പി. ജാഫർ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും വരും ദിവസങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.

എം.പി. സൂപ്പി, കോരംകോട്ട് മൊയ്‌തു, വി.വി. മുഹമ്മദലി, സന്ധ്യ കരണ്ടോട്, സഫീറ മൂന്നാംകുനി, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ തുടങ്ങിയ പ്രമുഖ നേതാക്കളും സംഗമത്തിൽ സംബന്ധിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349409/representatives-rally-for-km-abhijith)