---
title: "മാതൃകയായി കോടഞ്ചേരി: പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് കോടഞ്ചേരി ശാഖയുടെ കൈത്താങ്ങ്"
english_title: "Kodencherry branch extends support to Parakkadavu Dialysis Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349417/kodencherry-branch-extends-support-to-parakkadavu-dialysis-center"
published_at: "2026-03-24T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2368e2c54f_8.jpg"
keywords: []
---

# മാതൃകയായി കോടഞ്ചേരി: പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് കോടഞ്ചേരി ശാഖയുടെ കൈത്താങ്ങ്

> **Lead Summary:** **തൂണേരി: [ **ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് മുസ്ലിം ലീഗ് കോടഞ്ചേരി ശാഖ. പാറക്കടവ് ഡയാലിസിസ് സെന്ററിലേക്കുള്ള ധനസമാഹരണത്തിൽ നിശ്ചയിച്ച ലക്ഷ്യത്തേക്കാൾ 220 ശതമാനം തുക സമാഹരിച്ച് കോടഞ്ചേരി ശാഖ മാതൃകയായി.

## Article Content

**തൂണേരി: [ **ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് മുസ്ലിം ലീഗ് കോടഞ്ചേരി ശാഖ. പാറക്കടവ് ഡയാലിസിസ് സെന്ററിലേക്കുള്ള ധനസമാഹരണത്തിൽ നിശ്ചയിച്ച ലക്ഷ്യത്തേക്കാൾ 220 ശതമാനം തുക സമാഹരിച്ച് കോടഞ്ചേരി ശാഖ മാതൃകയായി.

സമാഹരിച്ച ഫണ്ട് തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കളത്തിൽ മൊയ്തുഹാജി, കോർഡിനേറ്റർ ഒ.എം. മുസ്തഫ എന്നിവർക്ക് കൈമാറി. കെ.എം. അബൂബക്കർ ഹാജി, പി.കെ.സി. ഹമീദ്, പാലേരി അബൂബക്കർ ഹാജി, കെ.വി. അമ്മദ് ഹാജി, കുഞ്ഞാലി ജാതിയിൽ, ഹമീദ് ഹാജി പടിക്കലക്കണ്ടി, ഉമ്മർ എം.ടി. എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്ന പാറക്കടവ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി വലിയൊരു തുക സ്വരൂപിക്കാൻ കഴിഞ്ഞത് ശാഖാ കമ്മിറ്റിയുടെ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് നേതാക്കൾ അറിയിച്ചു.

ചടങ്ങിൽ പി.കെ. മൊയ്തു, പി.കെ. റഹീം, പി.ടി.കെ. റഫീഖ്, വി.കെ. മുനീർ, പി.കെ. റഷീദ്, വി.സി. സമീർ, പി. സമീർ, സക്കരിയ കളരി, പി.കെ. അസ്‌ലം, പി.കെ. ഹനീഫ്, എം.പി.കെ. റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349417/kodencherry-branch-extends-support-to-parakkadavu-dialysis-center)