---
title: "കെ.എം.ചന്ദ്രൻ അനുസ്മരണം: പാട്ടുകൂട്ടത്തിന്റെ ഈണവും ലിംഗനീതി പ്രഭാഷണവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്"
english_title: "K.M. Chandran memorial service organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349478/km-chandran-memorial-service-organized"
published_at: "2026-03-24T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c26fefc1cd5_nada9.jpg"
keywords: []
---

# കെ.എം.ചന്ദ്രൻ അനുസ്മരണം: പാട്ടുകൂട്ടത്തിന്റെ ഈണവും ലിംഗനീതി പ്രഭാഷണവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്

> **Lead Summary:** **നാദാപുരം: [ **കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായിരുന്ന കെ.എം. ചന്ദ്രന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായിരുന്ന കെ.എം. ചന്ദ്രന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

പരിഷത്ത് കല്ലാച്ചി, കല്ലാച്ചി സൗത്ത് യൂണിറ്റുകൾ സംയുക്തമായി നാദാപുരത്ത് വെച്ച് നടത്തിയ പരിപാടി പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചന്ദ്രന്റെ സ്മരണ പുതുക്കുന്നതോടൊപ്പം സമകാലിക വിഷയങ്ങളിൽ സംവാദവും കലാപരിപാടികളും കോർത്തിണക്കിയായിരുന്നു ചടങ്ങുകൾ നടന്നത്.

അനുസ്മരണത്തിന്റെ ഭാഗമായി 'ലിംഗനീതിയും ജനാധിപത്യവും' എന്ന വിഷയത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ജമീല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിൽ ലിംഗനീതിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു. പി.കെ. അശോകൻ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി.

പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം. പ്രീത, ഗ്രാമപഞ്ചായത്ത് അംഗം സി.കെ. രാജേഷ്, കല്ലാച്ചി സൗത്ത് യൂണിറ്റ് സെക്രട്ടറി വനജ വി.കെ, കല്ലാച്ചി യൂണിറ്റ് സെക്രട്ടറി അശോകൻ തണൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അനുസ്മരണ സമ്മേളനത്തിന് ശേഷം കെ.എം.സി പാട്ടുകൂട്ടം അവതരിപ്പിച്ച നാടൻ പാട്ടുകൾ പരിപാടിക്ക് മിഴിവേകി.

നാടൻ പാട്ടുകളുടെ താളത്തിനൊപ്പം ചന്ദ്രന്റെ സ്മരണകൾ പങ്കുവെച്ചാണ് പാട്ടുകൂട്ടം പരിപാടി അവസാനിപ്പിച്ചത്.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349478/km-chandran-memorial-service-organized)