---
title: "ബി.ജെ.പി യും യു.ഡി.എഫും തമ്മിലുള്ള ഡീൽ പണ്ടേയുള്ളത് -  ബിനോയ് വിശ്വം "
english_title: "The deal between BJP and UDF is long-standing - BinoyVishwam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349512/the-deal-between-bjp-and-udf-is-long-standing-binoyvishwam-"
published_at: "2026-03-24T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2acee2c5df_gf.jpg"
keywords: []
---

# ബി.ജെ.പി യും യു.ഡി.എഫും തമ്മിലുള്ള ഡീൽ പണ്ടേയുള്ളത് -  ബിനോയ് വിശ്വം 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ബി.ജെ.പി യും യു.ഡി.എഫും തമ്മിലുള്ള ഡീൽ പണ്ടേയുള്ളതാണന്നും ബേപ്പൂര്, വടകര മണ്ഡലങ്ങളിൽ പരീക്ഷിച്ച ഈ ഡീൽ കേരളീയ സമൂഹം മറന്നിട്ടില്ലന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

## Article Content

**ഇരിങ്ങണ്ണൂർ: **ബി.ജെ.പി യും യു.ഡി.എഫും തമ്മിലുള്ള ഡീൽ പണ്ടേയുള്ളതാണന്നും ബേപ്പൂര്, വടകര മണ്ഡലങ്ങളിൽ പരീക്ഷിച്ച ഈ ഡീൽ കേരളീയ സമൂഹം മറന്നിട്ടില്ലന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

ഇടതുമുന്നണി സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖല കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി പി.പി ചാത്തു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ.പി. വസന്തം, ടി. അനിൽകുമാർ , സത്യൻ മൊകേരി, വത്സരാജ് മണലാട്ട് , ഇ.കെ വിജയൻ എം.എൽ.എ ,ടി.കെ അരവിന്ദാക്ഷൻ, എം.രാജൻ, വി.പി സുരേന്ദ്രൻ , സി.കെ ബാലൻ, എ.കെ സോമനാഥൻ ,ശ്രീജിത്ത് മുടപ്പിലായി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349512/the-deal-between-bjp-and-udf-is-long-standing-binoyvishwam-)