---
title: " പുതിയോട്ടിൽ അബ്ദുള്ള മുസ്ലിയാർ അന്തരിച്ചു"
english_title: "Abdullah Musliyar passes away in Puthiyot, Puliyav"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349533/abdullah-musliyar-passes-away-in-puthiyot-puliyav"
published_at: "2026-03-25T07:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c33ee6a2b5e_vbm.jpg"
keywords: []
---

#  പുതിയോട്ടിൽ അബ്ദുള്ള മുസ്ലിയാർ അന്തരിച്ചു

> **Lead Summary:** **നാദാപുരം : **പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവും പണ്ഡിതശ്രേഷ്ഠനുമായ പുളിയാവിലെ പുതിയോട്ടിൽ അബ്ദുള്ള മുസ്ലിയാർ അന്തരിച്ചു. പുളിയാവ് മഹല്ലിന് ആത്മീയമായും ലൗകികമായും അറുപത് വർഷത്തിലേറെയായി ദിശാബോധം നൽകി സമൂഹത്തെ മുന്നോട്ട് നയിച്ച അനിതരസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം : **പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവും പണ്ഡിതശ്രേഷ്ഠനുമായ പുളിയാവിലെ പുതിയോട്ടിൽ അബ്ദുള്ള മുസ്ലിയാർ അന്തരിച്ചു. പുളിയാവ് മഹല്ലിന് ആത്മീയമായും ലൗകികമായും അറുപത് വർഷത്തിലേറെയായി ദിശാബോധം നൽകി സമൂഹത്തെ മുന്നോട്ട് നയിച്ച അനിതരസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ഇടപെടലിലൂടെ പരിഹാരമില്ലാതെ പോയ പരിഭവങ്ങളോ പരാതികളോ അപൂർവം. ഹരിത രാഷ്ട്രീയത്തിന്റെ ഉറച്ച ശബ്ദവും വിശ്വാസ്യതയുള്ള മാർഗദർശകനുമായിരുന്ന അദ്ദേഹം സാമൂഹിക-ധാർമിക രംഗങ്ങളിൽ മികവുറ്റ സേവനം നൽകി.

ദീർഘകാലം പുളിയാവ് തൻവീറുൽ ഇസ്ലാം മദ്രസ്സയുടെയും ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും പ്രസിഡന്റായും പുളിയാവ് മഞ്ചേരി പള്ളി കാരണവരായും പ്രവർത്തിച്ചു. ഇസ്ആഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുർശിദി ദർസിന്റെയും മുഖ്യ സംഘാടകനായിരുന്നു.

പരേതയായ നഫീസ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: അമ്മദ് ഹാജി, സൈനബ (ഇടക്കലപ്പുറത്ത്), ജമീല (പുളിയച്ചേരി). ജാമാതാക്കൾ: മർഹൂം എടക്കലപ്പുറത്ത് അബൂബക്കർ ഹാജി, പുളിയച്ചേരി ഇബ്രാഹിം ഹാജി, ഷാഹിന ഹജ്ജുമ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349533/abdullah-musliyar-passes-away-in-puthiyot-puliyav)