---
title: "ജെൻസീ വൈബ് പിടിച്ച് കെ.എം അഭിജിത്ത്; നാദാപുരത്ത് ആവേശമായി യുഡിഎഫ് സ്ഥാനാർത്ഥിയുടെ ക്യാമ്പസ് പര്യടനം"
english_title: "UDF candidate's campus tour in Nadapuram is an exciting experience"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349551/udf-candidates-campus-tour-in-nadapuram-is-an-exciting-experience"
published_at: "2026-03-25T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c36003d908c_nada1.jpg"
keywords: []
---

# ജെൻസീ വൈബ് പിടിച്ച് കെ.എം അഭിജിത്ത്; നാദാപുരത്ത് ആവേശമായി യുഡിഎഫ് സ്ഥാനാർത്ഥിയുടെ ക്യാമ്പസ് പര്യടനം

> **Lead Summary:** **നാദാപുരം: [ **നാദാപുരം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും യുവ നേതാവുമായ കെ.എം അഭിജിത്തിന്റെ ക്യാമ്പസ് പര്യടനം ആവേശമായി മാറി . നാദാപുരം എം.ഇ. ടി കോളേജിൽ നിന്നും രാവിലെ ആരംഭിച്ച ക്യാമ്പസ് പര്യടനം നിയോജക മണ്ഡലത്തിലെ വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികളുമായി സംവന്ധിച്ചും ചർച്ചകൾ നടത്തിയും ചെക്യാട് മലബാർ വിമൻസ് കോളേജിൽ സമാപിച്ചു.

## Article Content

**നാദാപുരം: [ **നാദാപുരം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും യുവ നേതാവുമായ കെ.എം അഭിജിത്തിന്റെ ക്യാമ്പസ് പര്യടനം ആവേശമായി മാറി . നാദാപുരം എം.ഇ. ടി കോളേജിൽ നിന്നും രാവിലെ ആരംഭിച്ച ക്യാമ്പസ് പര്യടനം നിയോജക മണ്ഡലത്തിലെ വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികളുമായി സംവന്ധിച്ചും ചർച്ചകൾ നടത്തിയും ചെക്യാട് മലബാർ വിമൻസ് കോളേജിൽ സമാപിച്ചു.

അതിനിടയിൽ നാദാപുരം ഗവണ്മെന്റ് കോളേജിൽ എത്തിയപ്പോൾ കുടിവെള്ളം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യ അപര്യാപ്തതയെക്കുറിച്ച് വിദ്യാർത്ഥികൾ അഭിജിത്തുമായി സംസാരിച്ചു . ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്തു എല്ലാ നിയോജക മണ്ഡലങ്ങളിലും സർക്കാർ വക ഗവണ്മെന്റ് കോളേജ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച നാദാപുരം ഗവണ്മെന്റ് കോളേജിനോട് ഉണ്ടായ അവഗണന അവസാനിക്കുമെന്ന് കെ.എം അഭിജിത്ത് പറഞ്ഞു.

ആധുനിക വിദ്യാഭ്യാസത്തിന് ആനന്ദ സാധ്യതയുള്ള ഈ കാലഘട്ടത്തിൽ അതിന് അനുസൃതമായ കോഴ്സുകൾ ആരംഭിക്കുന്ന കാര്യത്തിലും മലയോര മേഖലയിലെ വിദ്യാർത്ഥികൾക്കായി പുതിയ സാധ്യതകൾ തുറന്നിടുന്ന കാര്യത്തിലും അടിസ്ഥാന സൗകര്യ വികസന കാര്യത്തിലും കാര്യക്ഷമമായി ഇടപെടുമെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു.

ക്യാമ്പസ് പര്യടനത്തിൽ യൂഡിഎസ്എഫ് നേതാക്കളായ റംഷിദ് ചേരനാണ്ടി അഭിഷേക് എൻ. കെ സാലിഹ് തറമ്മൽ, അഡ്വ വിഷ്ണു. എസ്, ആദിൽ അഹമ്മദ് ജാനിഫ് , മിദ്‌ലാജ് ,അശ്വന്ത് പുറമേരി ,അമൽ നാദാപുരം ,മുസഫർ ,റാഷിദ് നാദാപുരം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349551/udf-candidates-campus-tour-in-nadapuram-is-an-exciting-experience)