---
title: "സ്നേഹാദരം; അധ്യാപകർക്ക് യാത്രയയപ്പും കലാ കായിക താരങ്ങൾക്ക് അനുമോദനവും സംഘടിപ്പിച്ച് കെ.എസ്.ടി.എ"
english_title: "KSTA organizes farewell party for teachers and felicitation of sports and arts stars"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349709/ksta-organizes-farewell-party-for-teachers-and-felicitation-of-sports-and-arts-stars"
published_at: "2026-03-25T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3efc2c9f5b_ksta.jpg"
keywords: []
---

# സ്നേഹാദരം; അധ്യാപകർക്ക് യാത്രയയപ്പും കലാ കായിക താരങ്ങൾക്ക് അനുമോദനവും സംഘടിപ്പിച്ച് കെ.എസ്.ടി.എ

> **Lead Summary:** **കല്ലാച്ചി: [ **കെ.എസ്.ടി.എ. നാദാപുരം ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും കലാ കായിക താരങ്ങൾക്ക് അനുമോദനവും സംഘടിപ്പിച്ചു.കല്ലാച്ചി ഗവ.യു.പി.സ്കൂളിൽ വച്ച് നടന്ന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ. സബ് ജില്ല പ്രസിഡൻ്റ് വി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.

## Article Content

**കല്ലാച്ചി: [ **കെ.എസ്.ടി.എ. നാദാപുരം ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും കലാ കായിക താരങ്ങൾക്ക് അനുമോദനവും സംഘടിപ്പിച്ചു.കല്ലാച്ചി ഗവ.യു.പി.സ്കൂളിൽ വച്ച് നടന്ന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ. സബ് ജില്ല പ്രസിഡൻ്റ് വി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.

കെ.എസ്.ടി.എ.ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ.ബാബു ഉപഹാര സമർപ്പണം നടത്തി.ഉപജില്ല സെക്രട്ടറി എൻ.പി.ബിജിത്ത്, ടി.സജീവൻ, എം.ടി.പവിത്രൻ, മനോജ് കുമാർ കെ.കെ എന്നിവർ സംസാരിച്ചു. അധ്യാപക കലാ കായിക മേളയിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച നാദാപുരം ഉപജില്ലയിലെ താരങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349709/ksta-organizes-farewell-party-for-teachers-and-felicitation-of-sports-and-arts-stars)