---
title: "നാദാപുരത്ത് ബിജെപിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ഭിന്നത; സ്ഥാനാർഥിക്കെതിരെ വിമതൻ പത്രിക സമർപ്പിച്ചു"
english_title: "Rebel files nomination against Nadapuram candidate"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349794/rebel-files-nomination-against-nadapuram-candidate"
published_at: "2026-03-26T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4cffc68730_nada3.jpg"
keywords: []
---

# നാദാപുരത്ത് ബിജെപിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ഭിന്നത; സ്ഥാനാർഥിക്കെതിരെ വിമതൻ പത്രിക സമർപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **നാദാപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട കെ.സി. വിപിൻ ചന്ദ്രനെതിരെ മണ്ഡലം മുൻ ജനറൽ സെക്രട്ടറി എൻ.പി. പത്മകുമാർ വിമതനായി പത്രിക സമർപ്പിച്ചു.

## Article Content

**നാദാപുരം: [ **നാദാപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട കെ.സി. വിപിൻ ചന്ദ്രനെതിരെ മണ്ഡലം മുൻ ജനറൽ സെക്രട്ടറി എൻ.പി. പത്മകുമാർ വിമതനായി പത്രിക സമർപ്പിച്ചു.

മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയോടെയാണ് തൊട്ടിൽപ്പാലം സ്വദേശിയായ പത്മകുമാർ രംഗത്തിറങ്ങിയിരിക്കുന്നത്. അർഹരായ പലരെയും അവഗണിച്ചാണ് അടുത്തിടെ മാത്രം സജീവമായ വിപിൻ ചന്ദ്രനെ സ്ഥാനാർഥിയാക്കിയതെന്ന് ആരോപിച്ച് 25ഓളം മുതിർന്ന നേതാക്കൾ സംസ്ഥാന പ്രസിഡന്റിന് പരാതി നൽകിയിട്ടുണ്ട്.

നേരത്തെ പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി നരിപ്പറ്റ മണ്ഡലം ഭാരവാഹിത്വത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ട വ്യക്തിയാണ് വിപിൻ ചന്ദ്രനെന്നും, സംസ്ഥാന നേതാവ് പ്രഭു ചന്ദ്രന്റെ താൽപ്പര്യപ്രകാരമാണ് ഇദ്ദേഹത്തിന് സീറ്റ് നൽകിയതെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

വിമത ഭീഷണി ശക്തമായതോടെ പത്മകുമാറിന്റെ പത്രിക പിൻവലിപ്പിക്കാനുള്ള ചർച്ചകൾ ഔദ്യോഗിക വിഭാഗം ആരംഭിച്ചതായാണ് വിവരം. പാർട്ടിക്കുള്ളിലെ ഈ ആഭ്യന്തര കലഹം തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രവർത്തകർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349794/rebel-files-nomination-against-nadapuram-candidate)