---
title: "തിരഞ്ഞെടുപ്പ് ഒരുക്കം; തൂണേരിയിൽ എൽഡിഎഫ് കൺവൻഷൻ സംഘടിപ്പിച്ചു "
english_title: "LDF convention organized in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349808/ldf-convention-organized-in-thuneri"
published_at: "2026-03-26T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4d7aef3dfa_nada6.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ഒരുക്കം; തൂണേരിയിൽ എൽഡിഎഫ് കൺവൻഷൻ സംഘടിപ്പിച്ചു 

> **Lead Summary:** **തൂണേരി: [** എൽഡിഎഫ് തൂണേരി പഞ്ചായത്ത് കൺവൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പാർട്ടി പ്രവർത്തകരെ സജ്ജരാക്കുന്നതിനുമായാണ് കൺവൻഷൻ സംഘടിപ്പിച്ചത്.

## Article Content

**തൂണേരി: [** എൽഡിഎഫ് തൂണേരി പഞ്ചായത്ത് കൺവൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പാർട്ടി പ്രവർത്തകരെ സജ്ജരാക്കുന്നതിനുമായാണ് കൺവൻഷൻ സംഘടിപ്പിച്ചത്.

ടി പി രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. പി എം നാണു, എ മോഹൻദാസ്, കനവത്ത് രവി, നെല്ലിയേരി ബാലൻ, ടി രാമചന്ദ്രൻ, സുബൈർ ഹാജി എന്നിവർ കൺവൻഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിമൽ കുമാർ കണ്ണങ്കൈ സ്വാഗതമാശംസിച്ച ചടങ്ങിൽ മണ്ഡലത്തിലെ നിരവധി പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349808/ldf-convention-organized-in-thuneri)