---
title: "തിരഞ്ഞെടുപ്പ് പടയൊരുക്കം; തൂണേരിയിൽ യുഡിഎഫ് കൺവെൻഷനും കെ.എം അഭിജിത്തിന്റെ റോഡ് ഷോയും നടന്നു"
english_title: "UDF convention and KM Abhijith's road show held in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349972/udf-convention-and-km-abhijiths-road-show-held-in-thuneri"
published_at: "2026-03-27T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c60eb7883bb_nada1.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് പടയൊരുക്കം; തൂണേരിയിൽ യുഡിഎഫ് കൺവെൻഷനും കെ.എം അഭിജിത്തിന്റെ റോഡ് ഷോയും നടന്നു

> **Lead Summary:** **തൂണേരി: [ **യുഡിഎഫ് തൂണേരി പഞ്ചായത്ത് കൺവെൻഷൻ മുൻ ഡിസിസി പ്രസിഡന്റ് കെ സി അബൂ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എ കെ ടി കുഞ്ഞമ്മദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

## Article Content

**തൂണേരി: [ **യുഡിഎഫ് തൂണേരി പഞ്ചായത്ത് കൺവെൻഷൻ മുൻ ഡിസിസി പ്രസിഡന്റ് കെ സി അബൂ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എ കെ ടി കുഞ്ഞമ്മദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പ്രമുഖ യുഡിഎഫ് നേതാക്കളായ ബംഗ്ലത്ത് മുഹമ്മദ്, അഡ്വക്കേറ്റ് എ സജീവൻ, ആവോലം രാധാകൃഷ്ണൻ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, അശോകൻ തൂണേരി, കെ.എം സമീർ, പി രാമചന്ദ്രൻ മാസ്റ്റർ, സി അബ്ദുൽ ഹമീദ് മാസ്റ്റർ, കെ.പി.സി തങ്ങൾ, കളത്തിൽ മൊയ്തു ഹാജി, യു.കെ വിനോദ് കുമാർ, വി.കെ രജീഷ്, മുഹ്സിൻ വളപ്പിൽ, സുധ എ.പി, എൻ.പി ജാഫർ മാസ്റ്റർ, പി ഷാഹിന, പി.കെ സുജാത ടീച്ചർ, സുധ സത്യൻ, ഹൗസിയ സലിം എൻ.സി, ഉഷ അരവിന്ദ്, വി.വി സൈനുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

കൺവെൻഷന് പിന്നാലെ സ്ഥാനാർത്ഥി കെ.എം അഭിജിത്തിനെ ആനയിച്ചുകൊണ്ട് തൂണേരിയിൽ ആവേശകരമായ റോഡ് ഷോയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349972/udf-convention-and-km-abhijiths-road-show-held-in-thuneri)