---
title: "കൺവൻഷനുകളിൽ ആവേശം; നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ പഞ്ചായത്ത് കൺവൻഷനുകളിൽ വൻ ജനപങ്കാളിത്തം"
english_title: "Huge turnout in K.M. Abhijith's panchayat conventions in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349991/huge-turnout-in-km-abhijiths-panchayat-conventions-in-nadapuram"
published_at: "2026-03-27T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c61be0a23fa_nada3.jpg"
keywords: []
---

# കൺവൻഷനുകളിൽ ആവേശം; നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ പഞ്ചായത്ത് കൺവൻഷനുകളിൽ വൻ ജനപങ്കാളിത്തം

> **Lead Summary:** **നാദാപുരം: [ **നാദാപുരം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സജീവമായി മുന്നേറുന്നു. ഇതിന്റെ ഭാഗമായി നടന്ന വിവിധ പഞ്ചായത്ത് കൺവൻഷനുകൾ വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

## Article Content

**നാദാപുരം: [ **നാദാപുരം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സജീവമായി മുന്നേറുന്നു. ഇതിന്റെ ഭാഗമായി നടന്ന വിവിധ പഞ്ചായത്ത് കൺവൻഷനുകൾ വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നാദാപുരം പഞ്ചായത്ത് യുഡിഎഫ് കൺവൻഷൻ ജില്ലാ യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വലിയാണ്ടി ഹമീദ് അധ്യക്ഷത വഹിക്കുകയും അഡ്വ. കെ.എം. രഘുനാഥ് സ്വാഗതമാശംസിക്കുകയും ചെയ്തു.

സൂപ്പി നരിക്കാട്ടേരി, പി.കെ. ദാമു മാസ്റ്റർ തുടങ്ങി പ്രമുഖ നേതാക്കൾ കൺവൻഷനിൽ സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വലിയാണ്ടി ഹമീദ് ചെയർമാനും എടത്തിൽ നിസാർ മാസ്റ്റർ വർക്കിംഗ് ചെയർമാനും വി.വി. റിനീഷ് ജനറൽ കൺവീനറുമായി 501 അംഗ കമ്മിറ്റിക്ക് രൂപം നൽകി. കൂടാതെ നാദാപുരം, കല്ലാച്ചി മേഖലകളിലേക്കായി പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

വാണിമേൽ പഞ്ചായത്ത് യുഡിഎഫ് കൺവൻഷൻ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ വി.കെ. മൂസ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.കെ. മുത്തലിബ് സ്വാഗതം പറഞ്ഞു.

സ്ഥാനാർത്ഥി കെ.എം. അഭിജിത്തിനൊപ്പം പി.കെ. ഹബീബ്, എം.പി. സൂപ്പി തുടങ്ങി നിരവധിയായ രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349991/huge-turnout-in-km-abhijiths-panchayat-conventions-in-nadapuram)