---
title: "കെ.എം. അഭിജിത്തിനായി നാദാപുരം ഒരുങ്ങുന്നു; വാർഡ് തല കുടുംബ സംഗമങ്ങൾ ആരംഭിച്ചു"
english_title: "Nadapuram ward-level family meetings have begun."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350020/nadapuram-ward-level-family-meetings-have-begun"
published_at: "2026-03-27T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c634f2bafc9_nada6.jpg"
keywords: []
---

# കെ.എം. അഭിജിത്തിനായി നാദാപുരം ഒരുങ്ങുന്നു; വാർഡ് തല കുടുംബ സംഗമങ്ങൾ ആരംഭിച്ചു

> **Lead Summary:** **നാദാപുരം: [** യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ വാർഡ് തല കുടുംബ സംഗമങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നടന്ന നരിക്കാട്ടേരി മേഖല കുടുംബ സംഗമം നാദാപുരം നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [** യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ വാർഡ് തല കുടുംബ സംഗമങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നടന്ന നരിക്കാട്ടേരി മേഖല കുടുംബ സംഗമം നാദാപുരം നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ. ജമാൽ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.പി. സൂപ്പി, അഡ്വ. കെ.എം. രഘുനാഥ്, മണ്ടോടി ബഷീർ മാസ്റ്റർ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. വി.വി. റിനീഷ്, എടത്തിൽ നിസാർ, കോടികണ്ടി മൊയ്തു, പ്രേമൻ മാസ്റ്റർ, കെ.കെ. റംല ടീച്ചർ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പേർ സംഗമത്തിൽ സാന്നിധ്യമറിയിച്ചു.

കുടുംബ സംഗമത്തോടനുബന്ധിച്ച് മേഖലയിലെ മൂന്ന് ബൂത്ത് കമ്മിറ്റികൾക്കും ഔദ്യോഗികമായി രൂപം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350020/nadapuram-ward-level-family-meetings-have-begun)