---
title: "കുരുന്നുകളുടെ കലാവിരുന്ന്; നരിക്കുന്ന് യു.പി സ്കൂളിൽ പ്രീ-പ്രൈമറി വാർഷികാഘോഷം ഉജ്ജ്വലമായി! "
english_title: "Pre-primary annual celebration at Narikunnu UP School was a grand success"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350206/pre-primary-annual-celebration-at-narikunnu-up-school-was-a-grand-success"
published_at: "2026-03-28T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c77435a803f_nada2.jpg"
keywords: []
---

# കുരുന്നുകളുടെ കലാവിരുന്ന്; നരിക്കുന്ന് യു.പി സ്കൂളിൽ പ്രീ-പ്രൈമറി വാർഷികാഘോഷം ഉജ്ജ്വലമായി! 

> **Lead Summary:** **എടച്ചേരി:[ **[ ] നരിക്കുന്ന് യു.പി. സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗമായ സ്മാർട്ട് കിഡ്‌സ് നഴ്‌സറി സ്കൂളിന്റെ 23-ാം വാർഷികാഘോഷം പ്രശസ്ത ഗായകൻ നിയാസ് ഹസൻ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി:[ **[ ] നരിക്കുന്ന് യു.പി. സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗമായ സ്മാർട്ട് കിഡ്‌സ് നഴ്‌സറി സ്കൂളിന്റെ 23-ാം വാർഷികാഘോഷം പ്രശസ്ത ഗായകൻ നിയാസ് ഹസൻ ഉദ്ഘാടനം ചെയ്തു.

നഴ്‌സറി പി.ടി.എ. പ്രസിഡന്റ് ശരണ്യയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ വാർഷിക സപ്ലിമെന്റിന്റെയും സംയുക്ത ഡയറിയുടെയും പ്രകാശനം നിർവ്വഹിച്ചു. വിദ്യാഭ്യാസത്തോടൊപ്പം കലയ്ക്കും പ്രാധാന്യം നൽകുന്ന ഇത്തരം പരിപാടികൾ കുട്ടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.

നരിക്കുന്ന് യു.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റ് പ്രേമൻ മത്തിൽ ചടങ്ങിൽ സംസാരിച്ചു. അധ്യാപകരായ ലിഷ, ഇല്യാസ്, ദീപേഷ്, കെ. ശ്രീലത, സി.എച്ച്. മൊയ്തു എന്നിവർ ആശംസകൾ നേർന്നു.

വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് പരിപാടിയിൽ ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350206/pre-primary-annual-celebration-at-narikunnu-up-school-was-a-grand-success)