---
title: "വനിതാപ്പട; കെ.എം. അഭിജിത്തിന്റെ വിജയത്തിനായി യു.ഡി.എഫ് വനിതാ സംഗമങ്ങൾ വരുന്നു"
english_title: "UDF women's rallies coming up for K.M. Abhijith's victory"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350218/udf-womens-rallies-coming-up-for-km-abhijiths-victory"
published_at: "2026-03-28T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c777a57233a_nada33.jpg"
keywords: []
---

# വനിതാപ്പട; കെ.എം. അഭിജിത്തിന്റെ വിജയത്തിനായി യു.ഡി.എഫ് വനിതാ സംഗമങ്ങൾ വരുന്നു

> **Lead Summary:** **നാദാപുരം: [** വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ വനിതാ സംഘടനകൾ തീരുമാനിച്ചു.

## Article Content

**നാദാപുരം: [** വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ വനിതാ സംഘടനകൾ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി മണ്ഡലത്തിലുടനീളം വിപുലമായ ഗൃഹസമ്പർക്ക പരിപാടികളും വനിതാ സംഗമങ്ങളും സംഘടിപ്പിക്കാനാണ് നാദാപുരം ലീഗ് ഹൗസിൽ ചേർന്ന സംയുക്ത യോഗത്തിൽ ധാരണയായത്. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി യോഗം ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. സുമിത ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളും പ്രവർത്തനങ്ങളും ചർച്ച ചെയ്തു. വനിതാ ലീഗ് മണ്ഡലം സെക്രട്ടറി സക്കീന ഹൈദർ, കെ.എം. രഘുനാഥ്, സി.കെ. ജമീല, വസന്ത കരിന്ത്രയിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.

സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാൻ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റി കോർഡിനേറ്റർ എം.പി. ജാഫർ മാസ്റ്റർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350218/udf-womens-rallies-coming-up-for-km-abhijiths-victory)