---
title: "നാദാപുരം മണ്ഡലത്തിൽ കെ.എം. അഭിജിത്തിന്റെ പര്യടനം തുടരുന്നു; രണ്ടാം ദിനത്തിൽ ഉജ്ജ്വല സ്വീകരണം"
english_title: "KM Abhijith's tour receives a warm welcome on the second day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350411/km-abhijiths-tour-receives-a-warm-welcome-on-the-second-day"
published_at: "2026-03-29T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8cf10900f1_nada3.jpg"
keywords: []
---

# നാദാപുരം മണ്ഡലത്തിൽ കെ.എം. അഭിജിത്തിന്റെ പര്യടനം തുടരുന്നു; രണ്ടാം ദിനത്തിൽ ഉജ്ജ്വല സ്വീകരണം

> **Lead Summary:** **നാദാപുരം: [** നാദാപുരം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിനത്തിലും ആവേശകരമായി മുന്നേറുന്നു.

## Article Content

**നാദാപുരം: [** നാദാപുരം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിനത്തിലും ആവേശകരമായി മുന്നേറുന്നു.

ഇന്നലെ രാവിലെ എടച്ചേരി പഞ്ചായത്തിലെ തലായി അങ്ങാടിയിൽ നിന്നാണ് പര്യടന പരിപാടികൾക്ക് തുടക്കമായത്. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അമ്പിടാട്ടിൽ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.

എം.പി. ജാഫർ മാസ്റ്റർ, വി.വി. മുഹമ്മദലി തുടങ്ങിയ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. തലായി അങ്ങാടിയിൽ നിന്ന് തുടങ്ങിയ പര്യടനം ആലശ്ശേരി, പൂച്ചമുക്ക്, തുരുത്തി, കോട്ടേമ്പ്രം, വേറ്റുമ്മൽ തുടങ്ങി മണ്ഡലത്തിലെ വിവിധ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോയി.

ചെറുവല്ലൂർ, ചാലപ്രം, ആവോലം, പേരോട് വഴി ഉമ്മത്തൂരിലെത്തിയ സ്ഥാനാർത്ഥിക്ക് പ്രവർത്തകർ ആവേശോജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയത്. തുടർന്ന് കുറുവന്തേരി, കായലോട്ട് താഴ, ചെക്യാട് ബാങ്ക് ഏരിയ, ജാതിയേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം രാത്രിയോടെ കല്ലുമ്മലിൽ പര്യടനം സമാപിച്ചു.

യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, ഡിസിസി വൈസ് പ്രസിഡന്റ് പി.കെ. ഹബീബ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ വലിയൊരു നിര തന്നെ സ്ഥാനാർത്ഥിയെ പര്യടനത്തിലുടനീളം അനുഗമിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും സ്ഥാനാർത്ഥിക്കായി സംസാരിച്ചു.

വൻ ജനപങ്കാളിത്തമാണ് പര്യടനത്തിന്റെ ഓരോ ഘട്ടത്തിലും ദൃശ്യമായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350411/km-abhijiths-tour-receives-a-warm-welcome-on-the-second-day)