---
title: "പൊലീസിനും നോ രക്ഷ; നാദാപുരത്ത് എസ് .ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു"
english_title: "Three people including an SI were bitten by a stray dog ​​in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350474/three-people-including-an-si-were-bitten-by-a-stray-dog-in-nadapuram"
published_at: "2026-03-29T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c923e4b2343_stray_dog.jpg"
keywords: []
---

# പൊലീസിനും നോ രക്ഷ; നാദാപുരത്ത് എസ് .ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു

> **Lead Summary:** **നാദാപുരം : [** നാദാപുരത്ത് എസ് .ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു. അഡിഷനൽ എസ് .ഐ കൊയിലാണ്ടി സ്വദേശി മനോജ് , രണ്ട്ഇതര സംസ്ഥാന തൊഴിലാളികളെയുമാണ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലയാണ് സംഭവം.സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ചാണ് എസ് ഐ മനോജിനെ നായ അക്രമിച്ചത്. സമീപത്തെ ആയിഷക്വാർട്ടേഴ്സിൽ വെച്ച് അബ്ദുദുൽ ഹഖ് , അസ്മാമാഉൽ ഹഖ് എന്നിവർക്കും കടിയേറ്റു.

## Article Content

**നാദാപുരം : [** നാദാപുരത്ത് എസ് .ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു. അഡിഷനൽ എസ് .ഐ കൊയിലാണ്ടി സ്വദേശി മനോജ് , രണ്ട്ഇതര സംസ്ഥാന തൊഴിലാളികളെയുമാണ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലയാണ് സംഭവം.സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ചാണ് എസ് ഐ മനോജിനെ നായ അക്രമിച്ചത്. സമീപത്തെ ആയിഷക്വാർട്ടേഴ്സിൽ വെച്ച് അബ്ദുദുൽ ഹഖ് , അസ്മാമാഉൽ ഹഖ് എന്നിവർക്കും കടിയേറ്റു.

കെട്ടിട നിർമാണ തൊഴിലാളികളാണ് ഇരുവരും.പരിക്കേറ്റവർ നാദാപുരം ഗവ ആശുപത്രിയിൽ ചികിൽസ തേടി. നാദാപുരത്തും സമീപ പഞ്ചായത്തിലുമായി നൂറിലധികം പിഞ്ചു കുട്ടികളും,വൃദ്ധരുമടക്കം നിരവധി പേർക്കാണ് അടുത്ത കാലത്ത് തെരുവ് നായ്ക്കക്കളുടെ അക്രമണത്തിന് ഇരയാകേണ്ടി വന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350474/three-people-including-an-si-were-bitten-by-a-stray-dog-in-nadapuram)