---
title: "വേദി ഒരുങ്ങി; രാഹുൽ ഗാന്ധി ഇന്ന് നാദാപുരത്ത്, യുഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് കല്ലാച്ചിയിൽ സ്വീകരണം"
english_title: "Rahul Gandhi in Nadapuram today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350721/rahul-gandhi-in-nadapuram-today"
published_at: "2026-03-31T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb537ba8c32_nada1.jpg"
keywords: []
---

# വേദി ഒരുങ്ങി; രാഹുൽ ഗാന്ധി ഇന്ന് നാദാപുരത്ത്, യുഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് കല്ലാച്ചിയിൽ സ്വീകരണം

> **Lead Summary:** **നാദാപുരം: [ **യുഡിഎഫ് സ്ഥാനാർത്ഥി അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കല്ലാച്ചിയിലെത്തും.

## Article Content

**നാദാപുരം: [ **യുഡിഎഫ് സ്ഥാനാർത്ഥി അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കല്ലാച്ചിയിലെത്തും.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മലബാറിലെത്തുന്ന രാഹുൽ ഗാന്ധിക്ക് നാദാപുരത്ത് വൻ സ്വീകരണമാണ് യുഡിഎഫ് പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഒരു നേതാവ് ആദ്യമായാണ് നാദാപുരത്ത് എത്തുന്നത് എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.

ഉച്ചയ്ക്ക് 12 മണിക്ക് കല്ലാച്ചി മാരാംവീട്ടിൽ പറമ്പിലാണ് സ്വീകരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് പ്രവർത്തകർ രാഹുലിനെ വരവേൽക്കാൻ എത്തുമെന്നാണ് കരുതപ്പെടുന്നത്. യുഡിഎഫിന്റെ ദേശീയ-സംസ്ഥാന തലത്തിലുള്ള പ്രമുഖ നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.

കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി നടക്കുന്ന വിപുലമായ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് അദ്ദേഹം കല്ലാച്ചിയിൽ എത്തുന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശനം യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങളും പോലീസ് സന്നാഹവും കർശനമാക്കിയിട്ടുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350721/rahul-gandhi-in-nadapuram-today)