---
title: "മാപ്പർഹിക്കാത്ത കുറ്റം; വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 59-കാരന് ആറുവർഷം തടവ് "
english_title: "59-year-old man gets six years in prison for sexually assaulting student"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350733/59-year-old-man-gets-six-years-in-prison-for-sexually-assaulting-student"
published_at: "2026-03-31T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb60710d4d7_nada3.jpg"
keywords: []
---

# മാപ്പർഹിക്കാത്ത കുറ്റം; വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 59-കാരന് ആറുവർഷം തടവ് 

> **Lead Summary:** **നാദാപുരം: [ **ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ പ്രതിക്ക് ആറുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും വിധിച്ചു.

## Article Content

**നാദാപുരം: [ **ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ പ്രതിക്ക് ആറുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും വിധിച്ചു.

ആവള സ്വദേശി തൈക്കണ്ടി ഹമീദിനെയാണ് (59) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 2024 ഡിസംബർ 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആവളയിലെ ട്യൂഷൻ സെന്ററിൽ നിന്ന് പഠനം കഴിഞ്ഞ് സമീപത്തെ ചായക്കടയിലേക്ക് പോയ പെൺകുട്ടിയെ ഹമീദ് ക്രൂരമായ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

മേപ്പയ്യൂർ സബ് ഇൻസ്‌പെക്ടർ വിനീത് വിജയന്റെ നേതൃത്വത്തിലാണ് ഈ കേസിൽ അന്വേഷണം പൂർത്തിയാക്കിയത്. കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കോടതിയിൽ ഹാജരായി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് പ്രതിക്ക് തടവും പിഴയും വിധിച്ചത്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350733/59-year-old-man-gets-six-years-in-prison-for-sexually-assaulting-student)