---
title: "നാദാപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കെ.എം.സി.സി പ്രവാസി സംഗമം സംഘടിപ്പിച്ചു "
english_title: "KMCC organizes expatriate gathering for UDF candidate"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350746/kmcc-organizes-expatriate-gathering-for-udf-candidate"
published_at: "2026-03-31T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb6b3725def_nada6.jpg"
keywords: []
---

# നാദാപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കെ.എം.സി.സി പ്രവാസി സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: [** യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജി.സി.സി കെ.എം.സി.സി നാദാപുരം മണ്ഡലം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ശ്രദ്ധേയമായി.

## Article Content

**നാദാപുരം: [** യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജി.സി.സി കെ.എം.സി.സി നാദാപുരം മണ്ഡലം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ശ്രദ്ധേയമായി.

നാദാപുരം ലീഗ് ഹൗസിൽ നടന്ന പരിപാടി എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രവാസികളെ അവഗണിക്കുന്ന ഇടത് സർക്കാരിന്റെ നയങ്ങൾക്കെതിരെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രവാസി സമൂഹം ഒന്നടങ്കം വിധിയെഴുതുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നാടിന്റെ നട്ടെല്ലായ പ്രവാസികളെ മറന്നുകൊണ്ടുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ചാലിൽ ഹസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എം.പി സംസ്ഥാന സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ, യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, എം.പി. ജാഫർ മാസ്റ്റർ എന്നിവരും ദുബായ് കെ.എം.സി.സി ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, നസീർ കുനിയിൽ തുടങ്ങിയവരും സംസാരിച്ചു. വി.ടി.കെ. മുഹമ്മദ് സ്വാഗതവും സൈനുദ്ദീൻ വി.വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350746/kmcc-organizes-expatriate-gathering-for-udf-candidate)