---
title: "യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം സമാപിച്ചു"
english_title: "UDF candidate K.M. Abhijith's first phase of tour concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350750/udf-candidate-km-abhijiths-first-phase-of-tour-concludes"
published_at: "2026-03-31T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb6f0a4b3e4_nada7.jpg"
keywords: []
---

# യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം സമാപിച്ചു

> **Lead Summary:** **നാദാപുരം: [**] യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ട പര്യടനം ആവേശകരമായി സമാപിച്ചു. നാലാം ദിവസമായ ഇന്നലെ നാദാപുരം പഞ്ചായത്തിലെ ഈത്താങ്കണ്ടി മുക്കിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ മുഹമ്മദ് ബംഗ്ലത്ത് പര്യടനം ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**] യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ട പര്യടനം ആവേശകരമായി സമാപിച്ചു. നാലാം ദിവസമായ ഇന്നലെ നാദാപുരം പഞ്ചായത്തിലെ ഈത്താങ്കണ്ടി മുക്കിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ മുഹമ്മദ് ബംഗ്ലത്ത് പര്യടനം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വലിയാണ്ടി ഹമീദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ വി.വി. റിനീഷ് സ്വാഗതമാശംസിച്ചു. പ്രമുഖ നേതാക്കളായ എം.പി. സൂപ്പി, എം.കെ. അഷ്റഫ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

ഈത്താങ്കണ്ടി മുക്കിൽ നിന്ന് ആരംഭിച്ച പര്യടനം കാപ്പാറോട്ട് മുക്ക്, ചീറോത്ത് മുക്ക്, ഓത്തിയിൽ മുക്ക്, പെരുവൻകര, തെരുവൻ പറമ്പ്, ചേലക്കാട്, നരിക്കാട്ടേരി തുടങ്ങി വിവിധ കേന്ദ്രങ്ങൾ പിന്നിട്ട് കസ്തൂരികുളത്താണ് സമാപിച്ചത്.

കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ, കർണാടക എം.പി. ശ്രേയസ് പട്ടേൽ, എൻ.എസ്.യു. ദേശീയ ജനറൽ സെക്രട്ടറി അനുലേഖ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിലെത്തി സ്ഥാനാർത്ഥിയെ നേരിട്ട് കണ്ട് ആശീർവദിച്ചു.

ഡി.സി.സി. വൈസ് പ്രസിഡന്റ് പി.കെ. ഹബീബ് ഉൾപ്പെടെയുള്ള നേതാക്കളുടെ നീണ്ട നിര തന്നെ സ്ഥാനാർത്ഥിയെ അനുഗമിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ എം.കെ. അഷ്റഫ്, എൻ.കെ. ഇബ്രാഹിം, ഫായിസ് ചെക്യാട് തുടങ്ങിയ നേതാക്കൾ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350750/udf-candidate-km-abhijiths-first-phase-of-tour-concludes)