---
title: "ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനും പരിക്ക്!"
english_title: "A woman from Athurugiriya was seriously injured in a stone pelting incident at a train."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350755/a-woman-from-athurugiriya-was-seriously-injured-in-a-stone-pelting-incident-at-a-train"
published_at: "2026-03-31T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb77659e39a_train.jpg"
keywords: []
---

# ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനും പരിക്ക്!

> **Lead Summary:** **നാദാപുരം: [** ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശിനിയായ കോളജ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

## Article Content

**നാദാപുരം: [** ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശിനിയായ കോളജ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്. ആലുവ യു.സി കോളജ് വിദ്യാർത്ഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഫറോക്കിന് സമീപം വെച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ജനലിലൂടെ തെറിച്ചുവന്ന കല്ല് ഐശ്വര്യയുടെ മുഖത്താണ് പതിച്ചത്. ആഘാതത്തിൽ താടിയെല്ലിന് പൊട്ടലേൽക്കുകയും നാല് പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു.

ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐശ്വര്യ അവിടെ ചികിത്സയിലാണ്. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350755/a-woman-from-athurugiriya-was-seriously-injured-in-a-stone-pelting-incident-at-a-train)