---
title: "സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു"
english_title: "CCUP School felicitates talents as part of its 97th anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350836/ccup-school-felicitates-talents-as-part-of-its-97th-anniversary"
published_at: "2026-03-31T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbe4cf91dc9_11.jpg"
keywords: []
---

# സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** **നാദാപുരം: [**[ ] സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു. അനുമോദന സമ്മേളനം സിനിമ സംവിധായകൻ ടി ദീപേഷ് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികളായ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരേയും ,പഞ്ചായത്ത്, ഉപജില്ല ,ജില്ല, സംസ്ഥാന തലങ്ങളിൽ വിജയികളായ പ്രതിഭകളെ തൂണേരി ബി പി സി.ടി സജീവൻ അനുമോദിച്ചു.

## Article Content

**നാദാപുരം: [**[ ] സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു. അനുമോദന സമ്മേളനം സിനിമ സംവിധായകൻ ടി ദീപേഷ് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികളായ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരേയും ,പഞ്ചായത്ത്, ഉപജില്ല ,ജില്ല, സംസ്ഥാന തലങ്ങളിൽ വിജയികളായ പ്രതിഭകളെ തൂണേരി ബി പി സി.ടി സജീവൻ അനുമോദിച്ചു.

ചടങ്ങിൽ എം പി ടി എ പ്രസിഡണ്ട് ഉഷ അരവിന്ദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി സുധ, ദേശീയ അധ്യപക അവാർഡ് ജേതാവ് കെ ഹേമചന്ദ്രൻ ,എം ധനീഷ്, കെ ബഷീർ മാസ്റ്റർ, മാനേജർ കെ ബാലകൃഷ്ണൻ, പി പി സുനിത, ഹെഡ്മാസ്റ്റർ കെ പ്രദീപ് ,വി സുധീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350836/ccup-school-felicitates-talents-as-part-of-its-97th-anniversary)