---
title: "നാദാപുരം സി.സി.യു.പി സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രതിഭകളെ ആദരിച്ചു"
english_title: "Nadapuram CCUP School Anniversary Celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350898/nadapuram-ccup-school-anniversary-celebration"
published_at: "2026-04-01T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccaad883448_nada3.jpg"
keywords: []
---

# നാദാപുരം സി.സി.യു.പി സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രതിഭകളെ ആദരിച്ചു

> **Lead Summary:** **നാദാപുരം: [ **നാദാപുരം സി.സി.യു.പി സ്കൂളിന്റെ തൊണ്ണൂറ്റിയേഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **നാദാപുരം സി.സി.യു.പി സ്കൂളിന്റെ തൊണ്ണൂറ്റിയേഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു.

ചലച്ചിത്ര സംവിധായകൻ ടി. ദീപേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുൻ വിദ്യാർത്ഥികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും പഞ്ചായത്ത്, ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലെ മത്സരങ്ങളിൽ വിജയികളായവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി.

തൂണേരി ബി.പി.സി. ടി. സജീവൻ പ്രതിഭകളെ അനുമോദിച്ചു. എം.പി.ടി.എ പ്രസിഡന്റ് ഉഷ അരവിന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സുധ, ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. ഹേമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

എം. ധനീഷ്, കെ. ബഷീർ മാസ്റ്റർ, സ്കൂൾ മാനേജർ കെ. ബാലകൃഷ്ണൻ, പി.പി സുനിത, ഹെഡ്മാസ്റ്റർ കെ. പ്രദീപ്, വി. സുധീഷ് എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350898/nadapuram-ccup-school-anniversary-celebration)