---
title: "തെരഞ്ഞടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല; പരാതി നൽകി  യുഡിഎഫ് "
english_title: "Those on election duty were unable to vote UDF files complaint"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351012/those-on-election-duty-were-unable-to-vote-udf-files-complaint"
published_at: "2026-04-01T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cd30ea2887e_udf.jpg"
keywords: []
---

# തെരഞ്ഞടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല; പരാതി നൽകി  യുഡിഎഫ് 

> **Lead Summary:** നാദാപുരം : തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്മാർക്ക് ഇന്നുമുതൽ വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരിക്കും എന്നുള്ളതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ്. എന്നാൽ മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ ക്ലാസിനായി എത്തിയ ഉദ്യോഗസ്ഥന്മാർക്ക് നാദാപുരം നിയോജക മണ്ഡലത്തിലെ വോട്ട് ചെയ്യാൻ സാധിച്ചില്ല.

## Article Content

നാദാപുരം : തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്മാർക്ക് ഇന്നുമുതൽ വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരിക്കും എന്നുള്ളതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ്. എന്നാൽ മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ ക്ലാസിനായി എത്തിയ ഉദ്യോഗസ്ഥന്മാർക്ക് നാദാപുരം നിയോജക മണ്ഡലത്തിലെ വോട്ട് ചെയ്യാൻ സാധിച്ചില്ല.

ബാലറ്റ് പേപ്പർ അച്ചടിച്ചു വന്നില്ല എന്നുള്ളതാണ് ലഭിച്ച വിവരം. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ലംഘനമാണ് ഇതെന്നും, ഇത്തരം വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാദാപുരം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെഎം അഭിജിത്തിന്റെ ചീഫ് ഏജന്റ് അഡ്വ കെ എം രഘുനാഥ് ജില്ലാ കലക്ടർക്ക് പരാതി ബോധിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351012/those-on-election-duty-were-unable-to-vote-udf-files-complaint)