---
title: "കുടുംബസംഗമ പര്യടനം; നാദാപുരത്ത് അഭിജിത്തിന്റെ പ്രചാരണത്തിന് ആവേശം പകർന്ന് എം.എം. ഹസ്സൻ"
english_title: "UDF seeks votes through family gatherings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351085/udf-seeks-votes-through-family-gatherings"
published_at: "2026-04-02T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce04504c89f_nada3.jpg"
keywords: []
---

# കുടുംബസംഗമ പര്യടനം; നാദാപുരത്ത് അഭിജിത്തിന്റെ പ്രചാരണത്തിന് ആവേശം പകർന്ന് എം.എം. ഹസ്സൻ

> **Lead Summary:** **നാദാപുരം: [ **യുഡിഎഫ് സ്ഥാനാർഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുത്തൻ ഉണർവ് നൽകിക്കൊണ്ട് കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസ്സൻ നടത്തിയ കുടുംബസംഗമ പര്യടനം ശ്രദ്ധേയമാകുന്നു.

## Article Content

**നാദാപുരം: [ **യുഡിഎഫ് സ്ഥാനാർഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുത്തൻ ഉണർവ് നൽകിക്കൊണ്ട് കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസ്സൻ നടത്തിയ കുടുംബസംഗമ പര്യടനം ശ്രദ്ധേയമാകുന്നു.

കേവലം രാഷ്ട്രീയ പ്രസംഗങ്ങളിൽ ഒതുങ്ങാതെ, സാധാരണക്കാരായ വോട്ടർമാരുടെ വീടുകളിലും കുടുംബങ്ങളിലും നേരിട്ടെത്തി അവർക്കിടയിൽ ഒരാളായി സംവദിച്ചുകൊണ്ടുള്ള ഹസ്സന്റെ യാത്ര മണ്ഡലത്തിൽ നവ്യാനുഭവമായി മാറി.

നിലവിലെ ഭരണകൂടം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ജീവിത ദുരിതങ്ങളെക്കുറിച്ച് ഓരോ കുടുംബത്തിനും കൃത്യമായ ബോധ്യമുണ്ടെന്നും, ഈ സർക്കാരിനെ താഴെയിറക്കാൻ ജനങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കുടുംബസംഗമങ്ങളിൽ സംസാരിക്കവെ ഓർമ്മിപ്പിച്ചു.

ചെക്യാട് നടന്ന സംഗമത്തിൽ വി.വി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ടി.കെ. ഖാലിദ് മാസ്റ്റർ, കെ.കെ. അബൂബക്കർ ഹാജി, എൻ.കെ. കുഞ്ഞിക്കേളു തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഉമ്മത്തൂരിൽ ആർ.പി. ഹസ്സന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിലും നിരവധി പ്രാദേശിക നേതാക്കൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351085/udf-seeks-votes-through-family-gatherings)