---
title: "'വേഴ്‌സറ്റാലിയ 2026'; നാദാപുരം ഗവ. യു.പി സ്‌കൂൾ  112-ാം വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Nadapuram Govt. UP School organized its 112th anniversary celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351115/nadapuram-govt-up-school-organized-its-112th-anniversary-celebration"
published_at: "2026-04-02T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce1eb8c37a6_nada7.jpg"
keywords: []
---

# 'വേഴ്‌സറ്റാലിയ 2026'; നാദാപുരം ഗവ. യു.പി സ്‌കൂൾ  112-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഗവൺമെന്റ് യു.പി. സ്‌കൂളിന്റെ 112-ാം വാർഷികാഘോഷം 'വേഴ്‌സറ്റാലിയ 2026' പ്രശസ്ത കവി സജീവൻ മൊകേരി ഉദ്ഘാടനം ചെയ്തു. വിദ്യാലയ മുറ്റത്ത് നടന്ന വിപുലമായ ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് ടി. ബാബു അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: [ **നാദാപുരം ഗവൺമെന്റ് യു.പി. സ്‌കൂളിന്റെ 112-ാം വാർഷികാഘോഷം 'വേഴ്‌സറ്റാലിയ 2026' പ്രശസ്ത കവി സജീവൻ മൊകേരി ഉദ്ഘാടനം ചെയ്തു. വിദ്യാലയ മുറ്റത്ത് നടന്ന വിപുലമായ ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് ടി. ബാബു അധ്യക്ഷത വഹിച്ചു.

സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ കെ. ബാബു, ടി.കെ. ജ്യോതികുമാരി എന്നിവർക്ക് സജീവൻ മൊകേരിയും അബ്ബാസ് കണേക്കലും ചേർന്ന് ഉപഹാരങ്ങൾ സമർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'വേഴറ്റാലിയ 2026' എന്ന മാഗസിൻ വാർഡ് മെമ്പർ സുമയ്യ ജാബിർ പ്രകാശനം ചെയ്തു.

ഹെഡ്‌മാസ്റ്റർ എം.സി. അബ്ദുൾ ഗഫൂർ സ്വാഗതവും വി.കെ. ബിജു നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ വി.കെ. സലിം, കെ.കെ. അനിൽകുമാർ, ഇ. സിദ്ദീഖ് മാസ്റ്റർ തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഫ്ലവേഴ്‌സ് ചാനൽ ഫെയിം ദേവദർശ് അവതരിപ്പിച്ച സംഗീതവിരുന്നും അഷ്റഫ് മാസ്റ്റർ കാർത്തികപ്പള്ളിയുടെ മാജിക് ഷോയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351115/nadapuram-govt-up-school-organized-its-112th-anniversary-celebration)