---
title: "ജനം ഉറപ്പിച്ചു, ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക് - എളമരം കരിം"
english_title: "The people have made up their minds the Left is back in power  Elamaram Karim"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351193/the-people-have-made-up-their-minds-the-left-is-back-in-power-elamaram-karim-NEW"
published_at: "2026-04-02T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce793a19f5c_ELAMANAM_KAREEM.jpg"
keywords: []
---

# ജനം ഉറപ്പിച്ചു, ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക് - എളമരം കരിം

> **Lead Summary:** **നാദാപുരം : [** പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ മൂന്നാം തവണയും അധികാരത്തിലേക്ക് വരുമെന്ന് കേരള ജനത ഇതിനകം ഉറപ്പിച്ച് കഴിഞ്ഞതായി സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരിം പറഞ്ഞു. അറബ് ലോകത്ത് വലിയ പ്രതിസന്ധിയുണ്ടായി ഇറാൻ അമേരിക്കൻ യുദ്ധം തുടരുമ്പോൾ അരുത് എന്ന് പറയാൻ എന്ത് കൊണ്ട് നരേന്ദ്ര മോദി ഭയക്കുന്നു എന്നും കരിം ചോദിച്ചു.

## Article Content

**നാദാപുരം : [** പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ മൂന്നാം തവണയും അധികാരത്തിലേക്ക് വരുമെന്ന് കേരള ജനത ഇതിനകം ഉറപ്പിച്ച് കഴിഞ്ഞതായി സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരിം പറഞ്ഞു. അറബ് ലോകത്ത് വലിയ പ്രതിസന്ധിയുണ്ടായി ഇറാൻ അമേരിക്കൻ യുദ്ധം തുടരുമ്പോൾ അരുത് എന്ന് പറയാൻ എന്ത് കൊണ്ട് നരേന്ദ്ര മോദി ഭയക്കുന്നു എന്നും കരിം ചോദിച്ചു.

പുറമേരിയിൽ എൽ ഡി എഫ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി മലയിൽ സ്വർണം കൊള്ളയടിച്ച പോറ്റി എങ്ങിനെ സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തിയെന്ന് അന്വേഷിക്കാതെ പാട്ട് പാടി നടക്കുകയാണ് രാഹുൽ ഗാന്ധിയെന്നും കരിം പറഞ്ഞു.

അയിരാർത്ഥത്തിൽ മഹാജനസാഗരമായി പുറമേരിഗ്രാമം. എൽഡിഎഫ് വിജയ കാഹളമായി കടത്തനാട് രാജാസ് ഹൈസ്കൂൾ മൈതാനിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനെ ഒരു നോക്ക് കാണാനും അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രവിക്കാനുമായി നാടൊന്നാകെ പുറമേരിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വൈകിട്ട് അഞ്ചു മുതൽ സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം ബഹുജന പങ്കാളിത്വം എൽഡിഎഫിൻ്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351193/the-people-have-made-up-their-minds-the-left-is-back-in-power-elamaram-karim-NEW)