---
title: "'സദ്ഗമയ'; കലാവിരുന്നും സ്നേഹാദരവുമായി തൂണേരി ഇവിയുപി സ്കൂളിന്റെ 87-ാം വാർഷികം ആഘോഷിച്ചു "
english_title: "Thuneri EVUP School celebrates its 87th anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351261/thuneri-evup-school-celebrates-its-87th-anniversary"
published_at: "2026-04-03T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf4bef4f7f3_nada2.jpg"
keywords: []
---

# 'സദ്ഗമയ'; കലാവിരുന്നും സ്നേഹാദരവുമായി തൂണേരി ഇവിയുപി സ്കൂളിന്റെ 87-ാം വാർഷികം ആഘോഷിച്ചു 

> **Lead Summary:** **നാദാപുരം: [** തൂണേരി ഇവിയുപി സ്കൂളിന്റെ 87-ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപിക കെ. ബിന്ദുവിനുള്ള യാത്രയയപ്പ് സമ്മേളനവും പ്രശസ്ത ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [** തൂണേരി ഇവിയുപി സ്കൂളിന്റെ 87-ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപിക കെ. ബിന്ദുവിനുള്ള യാത്രയയപ്പ് സമ്മേളനവും പ്രശസ്ത ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു.

'സദ്ഗമയ' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ പി. രാമചന്ദ്രൻ അധ്യാപികയ്ക്കുള്ള ഉപഹാര സമർപ്പണം നിർവഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന കെ. ബിന്ദുവിനൊപ്പം, സുഗതകുമാരി കവിത പുരസ്കാരം നേടിയ ഒ.കെ. ശ്യാമള, കവി ശ്രീനിവാസൻ തൂണേരി എന്നിവരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

നെല്ലരി ബാലൻ, പി.കെ. ചന്ദ്രൻ, കെ.പി. സുധീഷ്, അശോകൻ തുണേരി, എം. ബാലരാജ്, റീജ സന്തോഷ്, റഷിദ് കാഞ്ഞിരക്കണ്ടി, വി.കെ. ഹരിദാസൻ, വി.കെ. മോഹനൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്കൂൾ വികസന സമിതി അംഗങ്ങളും പിടിഎ പ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സജീവമായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351261/thuneri-evup-school-celebrates-its-87th-anniversary)